കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം സംബന്ധിച്ച് കേന്ദ്ര സർക്കാർ തുറന്ന സമീപനമാകും സ്വീകരിക്കുകയെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കരിപ്പൂർ ഹജ്ജ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കേരളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തിെൻറ നിർദേശങ്ങൾ തന്നെയായിരിക്കും അവരും തിങ്കളാഴ്ച നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഉന്നയിക്കുക. എംബാർക്കേഷൻ പോയൻറായി കോഴിക്കോട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹജ്ജ് ഹൗസ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ചും ന്യൂനപക്ഷ ക്ഷേമവകുപ്പ് പദ്ധതികൾ തയാറാക്കുന്നതായി മന്ത്രി പറഞ്ഞു. മദ്റസ അധ്യാപകർ, ഇമാമുമാർ എന്നിവർക്കായി വർഷത്തിൽ ഒരിക്കൽ പരിപാടി സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. പൊതുവായ കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുക, ബഹുസ്വര സമൂഹത്തിെൻറ പ്രാധാന്യം ബോധ്യപ്പെടുത്തുക, മറ്റ് മതങ്ങളെക്കുറിച്ച് ധാരണ നൽകുക തുടങ്ങിയവയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.