തിരുവനന്തപുരം: രാഷ്ട്രീയ തിരിച്ചടിക്കിടയിലും എൻ.െഎ.എ ചോദ്യം ചെയ്തതിെൻറ പേരിൽ മന്ത്രി കെ.ടി. ജലീലിെൻറ രാജി എൽ.ഡി.എഫ് ആവശ്യപ്പെടില്ല. തെരുവിൽ സമരം ശക്തമാക്കിയ പ്രതിപക്ഷം ജനപ്രതിനിധികളെ അണിനിരത്തി ഉയർത്തുന്ന രാഷ്ട്രീയസമ്മർദത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന ധാരണയാണ് സി.പി.എം, സി.പി.െഎ നേതൃത്വത്തിൽ.
ജലീലിെനതിരെ നിലവിൽ എൻ.െഎ.എ ഉൾപ്പെടെ ഏജൻസികളുടെ ഒരു കേസ് പോലും നിലവിലില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, കാനം രാജേന്ദ്രൻ എന്നിവർ ജലീലിന് നൽകിയ പിന്തുണ ഇത് വെളിവാക്കുന്നതാണ്. ബി.ജെ.പി നേതാവിെൻറ പരാതിയിൽ എൻഫോഴ്സ്മെൻറ് അതോറിറ്റി മൊഴി എടുത്തതിെൻറ തുടർച്ചയാണ് എൻ.െഎ.എയുടെ നടപടിയെന്നും എൽ.ഡി.എഫ് പറയുന്നു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീൽ ഉൾപ്പെടെ ഒരു മന്ത്രിക്കും എതിരെ കേസില്ല എന്നതാണ് നിലപാട്. ജലീലിെൻറ വിഷയം നയതന്ത്ര പാർസൽ ഏറ്റുവാങ്ങിയതിലെ പ്രോേട്ടാകോൾ ലംഘനമാണ്. അതിൽ വ്യക്തത വരുത്തേണ്ടത് കേന്ദ്ര സർക്കാറാണ്. സ്വർണക്കടത്തിൽ കോൺസൽ ജനറലിന് എതിരെ പ്രതികൾ മൊഴി നൽകിയിട്ടും അന്വേഷണം ആ ദിശയിലേക്ക് ഇതുവരെ പോയിട്ടിെല്ലന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിക്ക് കത്തെഴുതി തങ്ങൾതന്നെ ക്ഷണിച്ച് വരുത്തിയ എൻ.െഎ.എ തങ്ങളുടെ നേതാക്കൾെക്കതിരെ തിരിയുെന്നന്ന സംശയം ബലപ്പെടുേമ്പാഴും എൻ.െഎ.എയെ തള്ളിപ്പറയാൻ എൽ.ഡി.എഫ് ഒരുക്കമല്ല. അന്വേഷണത്തെ ഭയക്കുെന്നന്ന ആക്ഷേപം തിരിച്ചടിയാവുമോയെന്നാണ് ആശങ്ക. കേസ് എടുക്കുകയോ കോടതിപരാമർശം ഉണ്ടാവുകയോ ചെയ്താൽ മാത്രമാണ് ഗൗരവമായി എടുക്കേണ്ടത്. ജുഡീഷ്യൽ കമീഷന് മുന്നിൽ മണിക്കൂറുകൾ ഹാജരായ ഉമ്മൻ ചാണ്ടിയും കോൺഗ്രസ്, ബി.ജെ.പി മുഖ്യമന്ത്രിമാരും മന്ത്രിമാരും കേന്ദ്ര ഏജൻസിയുടെ അന്വേഷണശേഷവും ഭരണത്തിൽ തുടർന്നതും എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നു.
മലബാറിൽ സി.പി.എം അടിത്തറയിൽ നിന്നല്ലാതെ ഇടതുപക്ഷത്തിന് ലഭിച്ച മുസ്ലിംനേതാവായ ജലീലിനെ കൈവിടാനും സി.പി.എം ഒരുക്കമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുസ്ലിംസമുദായത്തിൽ കടന്നുകയറാൻ ജലീലിെൻറ പങ്ക് വലുതാണെന്നും അവർ വിലയിരുത്തുന്നു. മുസ്ലിം ലീഗിെൻറയും ചില സംഘടനകളുടെയും എതിർപ്പ് ഇൗ രാഷ്്ട്രീയപരിസരത്തിലാണ്. ഇതിന് വഴങ്ങില്ല.
പ്രതിപക്ഷത്തിന് തുടർച്ചയായ പ്രക്ഷോഭത്തിലേക്ക് കടക്കാനും വിവാദങ്ങളെ സ്ഥിരമായി നിലനിർത്താനും കഴിഞ്ഞുവെന്നത് ഭരണപക്ഷത്തിെൻറ പ്രതിരോധത്തിലെ പാളിച്ച വെളിവാക്കുന്നതാണ്. വസ്തുതകളുടെ പിൻബലം ഇല്ലെങ്കിലും ആരോപണത്തിെൻറ നിഴലിലേക്ക് പുതിയ മന്ത്രിമാരുടെ പേര് കൊണ്ടുവരുന്നതിൽ പ്രതിപക്ഷം വിജയിച്ചു. വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ സി.പി.എം മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ പങ്കും നിർണായകമായെന്ന വിമർശനം സി.പി.െഎക്കുള്ളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.