തൊടുപുഴ: ദലിതർക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹികമായി സ്വാതന്ത്ര്യമുള്ളത് കേരളത്തിലാണെന്ന് മന്ത്രി എം.എം. മണി. കേരളത്തിലെ നവോത്ഥാന നായകന്മാരുടെ ദിശാബോധമുള്ള ഇടപെടലുകളും കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനഫലവുമാണ് ഇതിെൻറ പിന്നിലെന്ന് മണി പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിെൻറ ഭാഗമായി തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്ന ‘വജ്രകേരളവും ഭൂമിയുടെ രാഷ്ട്രീയവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭരണഘടനയിൽ കാതലായ മാറ്റം വരുത്തിയാൽ മാത്രമേ സാമൂഹിക പുരോഗതിക്ക് കളമൊരുങ്ങൂ. ഭൂപരിഷ്‌കരണ നിയമം എല്ലാവിധത്തിലുമുള്ള ഭൂപ്രശ്നങ്ങൾക്ക് പരിഹാരമായിെല്ലങ്കിലും കുടിയിറക്കപ്പെടുന്ന സന്ദർഭം ഒഴിവാക്കുന്നതുൾെപ്പടെ വലിയൊരളവിൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഗുജറാത്തിലും മറ്റും ദലിതർ അനുഭവിക്കുന്നത് ക്രൂരമായ വംശീയ വിവേചനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യംവെച്ച് നോക്കുമ്പോൾ കേരളത്തിൽ ദലിതനും പിന്നാക്കക്കാരനും ഒട്ടേറെ സ്വാതന്ത്ര്യമുണ്ടെന്നും എം.എം മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.