തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 20 വർഷം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ നടത്തും. റോഡ് വികസനത്തിന് ജനങ്ങളുടെ പിന്തുണ തേടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കോവിഡ് മൂലം ടൂറിസം പുനരുദ്ധാരണം പ്രതിസന്ധിയിലാണ്. പ്രത്യേക സാഹചര്യത്തിൽ ജില്ലകളെ കോർത്തിണക്കി കൊണ്ടുള്ള വിനോദ സഞ്ചാരം ശക്തിപ്പെടുത്തണം. വിനോദ സഞ്ചാര മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടതുണ്ടെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.