തിരുവനന്തപുരം: സംസ്ഥാനത്ത് വില വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. ബെവ് കോ വലിയ നഷ്ടത്തിലാണ്. നയപരമായ തീരുമാനത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാകുക. സ്പിരിറ്റിന്‍റെ വില വലിയ തോതിൽ വർധിച്ചതും ലഭ്യതയിലുണ്ടായ കുറവുമാണ് വിലവർധിപ്പിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഡിസ്റ്റലറികളുടെ പ്രവര്‍ത്തനത്തെ പോലും സ്പിരിറ്റ് വില വര്‍ധന ബാധിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നില്ല. ആവശ്യമായ മദ്യത്തിന്റെ വളരെ കുറച്ച് മാത്രമാണ് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബെവ് കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.
ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.