ഗവര്‍ണര്‍ക്കെതിരെ വീണ്ടും മന്ത്രിമാർ; 'ഓപറേഷൻ താമര ചെലവാകാത്തപ്പോൾ പുതിയ ഉപജാപം ആസൂത്രണം ചെയ്യുന്നു'

കൊച്ചി: തെളിവുകൾ പുറത്തുവിടാൻ വാർത്താസമ്മേളനം നടത്താനിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി സർക്കാറിലെ മന്ത്രിമാർ. മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷുമായി പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. വഹിക്കുന്ന പദവിക്ക് അനുസരിച്ച് ഗവര്‍ണര്‍ പ്രവർത്തിക്കണമെന്ന് പി. രാജീവ് പറഞ്ഞപ്പോൾ, ഗവർണർക്ക് പിന്നിൽ ആർ.എസ്.എസ് ആണെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.

ഗവർണരുടേത് അസാധാരണ നടപടിയാണ്. ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ല. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാൻസലർക്കുള്ളൂവെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണർക്ക് പിന്നിൽ ആർ.എസ്.എസ് എന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. ആർ.എസ്.എസ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഇത് കൂടുതൽ വ്യക്തമായി. സർക്കാറിനെതിരെ ആർ.എസ്.എസ് നടത്തുന്നത് വൻ ആസൂത്രണമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

ഓപറേഷൻ തമരയുടെ വ്യത്യസ്ത മാതൃക കേരളത്തിൽ പരീക്ഷിക്കുകയാണ്. കർണാടകയും ഗോവയുമല്ല കേരളം എന്നത് കൊണ്ട് അതിവിടെ ചെലവാകില്ലെന്ന് അറിയാം. അതിനാലാണ് സർക്കാറിനെ ലക്ഷ്യം വെച്ചുള്ള വലിയ ഉപജാപം ആസൂത്രണം ചെയ്തിരിക്കുന്നുവെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

ക​ണ്ണൂ​ർ ച​രി​ത്ര കോ​ൺ​ഗ്ര​സി​ൽ ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ​ വ​ധ​ശ്ര​മ​ത്തിന്‍റെ തെളിവുകൾ ഇന്ന് തി​രു​വ​ന​ന്ത​പു​ര​​ത്ത് വാർത്താസമ്മേളനം നടത്തി പുറത്തുവിടുമെന്നാണ് ഗവർണർ വ്യക്തമാക്കിയത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ള​ത്ത്​ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാണ് ക​ണ്ണൂ​രി​ൽ ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ​ത്​ വ​ധ​ശ്ര​മ​മാ​​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞത്. കൊ​ല​പ്പെ​ടു​ത്താ​ൻ ​ശ്ര​മി​ച്ചാ​ലു​ള്ള പ്ര​ത്യാ​ഘാ​തം എ​ന്താ​ണെ​ന്ന്​ അ​വ​ർ​ക്ക​റി​യാം. അ​തു​കൊ​ണ്ട്​ വ​ധി​ക്കാ​ന​ല്ല, പ​ക​രം ഭ​യ​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മി​ച്ച​തെന്നും ഗവർണർ വ്യക്തമാക്കി.

പൊ​തു​വേ​ദി​യി​ൽ സം​സാ​രി​പ്പി​ക്കാ​തി​രി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. താ​ൻ വേ​ദി​യി​ലു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ സ​ർ​വ​ക​ലാ​ശാ​ല വി.​സി​യാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള​യാ​ൾ ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും ഗ​വ​ർ​ണ​ർ ആരോപിച്ചു.

എന്നാൽ, എറണാകുളത്തെത്തിയ ഗവർണർ വ​ധ​ശ്ര​മ​മ​ല്ലെന്നും ഭ​യ​പ്പെ​ടു​ത്ത​ൽ നീ​ക്ക​മാണ് നടന്നതെന്ന് തി​രു​ത്തി. ത​നി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന്​ കേ​സെ​ടു​ക്കാ​തി​രു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നാ​ണ്​ ഗവർണർ പ്ര​തി​ക​രി​ച്ച​ത്.

സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​വു​ന്ന കൃ​ത്യ​മാ​യി​രു​ന്നു അ​ത്. പ​രാ​തി​യി​ല്ലെ​ങ്കി​ലും കേ​സെ​ടു​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ അ​റി​യാ​ത്ത​വ​രാ​ണോ നാ​ട്​ ഭ​രി​ക്കു​ന്ന​തെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ച്​​ ചോ​ദി​ച്ച ഗ​വ​ർ​ണ​റാ​ണ്​ പിന്നീട് നി​ല​പാ​ട്​ മാ​റ്റിയത്.

Tags:    
News Summary - Minister P Rajeev criticized the Governor Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.