തിരുവനന്തപുരം: കിറ്റെക്സ് എം.ഡി സാബു ജേക്കബിെൻറ ആരോപണങ്ങൾക്ക് അക്കമിട്ട മറുപടിയും ഒപ്പം പരിശോധന നടപടികൾക്ക് കേന്ദ്രീകൃത സംവിധാനവും പ്രഖ്യാപിച്ച് മന്ത്രി പി. രാജീവ്. നിയമപരമായി പരാതിപ്പെടാൻ സംവിധാനങ്ങളുണ്ടായിരിക്കെ സർക്കാറിനെതിരെ വസ്തുത വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരവേല നടത്താനാണ് കിെറ്റക്സ് എം.ഡി ശ്രമിച്ചതെന്ന് രാജീവ് ആരോപിച്ചു.
സംസ്ഥാന സർക്കാറോ ഏതെങ്കിലും വകുപ്പുകളുടെ മുൻകൈയിൽ ബോധപൂർവമോ ഒരു പരിശോധനയും കിെറ്റക്സിൽ നടത്തിയിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷന് ബെന്നി െബഹനാൻ എം.പി നൽകിയ പരാതി, പി.ടി. തോമസ് നിയമസഭയിൽ ഉന്നയിച്ച ആരോപണം, വാട്സ്ആപ് സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി നൽകിയ നിർദേശം എന്നിവയെതുടർന്നാണ് വകുപ്പുകൾ പരിശോധന നടത്തിയത്.
ഇൗ പരിശോധനകളിൽ ആക്ഷേപമുള്ളതായി കിെറ്റക്സ് മാനേജ്മെൻറ് ഏതെങ്കിലും വകുപ്പിൽ ഒരു പരാതിയും നൽകിയിട്ടില്ല. പരിശോധനവേളയിൽപോലും സ്ഥാപനാധികാരികൾ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷനും കോടതിയും നിർദേശിച്ചാൽ പരിശോധിക്കാതെ നിവൃത്തിയില്ല. യു.പി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രീകൃത പരിശോധന സംവിധാനത്തിന് രൂപം നൽകാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വാർഷിക പരിശോധനകൾക്കടക്കം ഒാരോ വകുപ്പും പ്രത്യേകം പോകുന്നതിന് പകരം സംയുക്ത പരിശോധനയാണ് ഉദ്ദേശിക്കുന്നത്. ഫാക്ടറീസ്, ആരോഗ്യം, തദ്ദേശം തുടങ്ങിയ വകുപ്പുകളെക്കുറിച്ചാണ് പ്രധാനമായും ആരോപണം. ഇൗ വകുപ്പുകളുടെ പ്രതിനിധികളാണ് പരിശോധന സംഘത്തിലുണ്ടാകുക.
വ്യവസായങ്ങളെ മൂന്നായി തിരിച്ചാകും (ലോ റിസ്ക്, മിഡിൽ റിസ്ക്, ഹൈ റിസ്ക്) ക്രമീകരണം. ജൂലൈയിൽതന്നെ ഇത് നിലവിൽവരും. ലോ റിസ്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്ക് വിഭാഗത്തില്‍ നോട്ടീസ് നൽകി മാത്രമേ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തൂ.
മനുഷ്യസഹജമായ താൽപര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പരിേശാധന ഒാൺലൈനിലാക്കും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ടവരുടെ പട്ടിക തയാറാക്കും. അതില്‍നിന്ന് സിസ്റ്റം തന്നെ ആളെ തീരുമാനിക്കും. ഏതു പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സ്ഥാപന ഉടമക്ക് നൽകും. വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.