കുണ്ടറ: സ്ത്രീപീഡന പരാതി പിൻവലിക്കാൻ ഫോൺ വിളിച്ച സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പൊലീസ് റിപ്പോർട്ടും. നിയമവകുപ്പിെൻറ ക്ലീൻ ചിറ്റിന് പിന്നാലെയാണ് മന്ത്രിക്ക് അനുകൂലമായ പൊലീസ് റിപ്പോർട്ടും വന്നത്. പരാതിക്കാരിയെ മന്ത്രി ഫോണിൽ വിളിച്ചിട്ടില്ലെന്നും അവരുടെ പിതാവിനെയാണ് വിളിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഫോൺ വിളിയാകെട്ട, ഏതാനും മിനിറ്റുകൾ മാത്രം നീണ്ടതുമാണ്. കേസ് പിൻവലിക്കാനോ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. പരാതിക്കാരിയുടെ പേരോ അവർെക്കതിരായ എന്തെങ്കിലും പരാമർശമോ സംഭാഷണത്തിലില്ല. അതിനാൽ തന്നെ ഈ ഫോൺ സംഭാഷണത്തിെൻറ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കാനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രശ്നം 'നല്ല രീതിയിൽ പരിഹരിക്കണം' എന്നാണ് സംഭാഷണത്തിൽ പറയുന്നത്.
ശാസ്താംകോട്ട ഡിവൈ.എസ്.പി ജില്ല പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞയാഴ്ച ജില്ല ഗവ. പ്ലീഡർ മലയാള നിഘണ്ടുവിലെ വാക്കർഥം വിശദീകരിച്ച് നൽകിയ നിയമോപദേശത്തിൽ 'നല്ല രീതിയിൽ പരിഹരിക്കുക' എന്ന മന്ത്രിയുടെ വാക്കുകൾ, 'കുറവ് തിരുത്തണമെന്നും' 'നല്ല രീതിയിൽ അവസാനിപ്പിക്കണമെന്നു'മുള്ള അർഥത്തിലാണെന്നായിരുന്നു വിശദീകരണം. യൂത്ത് ലീഗ് നേതാവിെൻറ പരാതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
ജൂൺ 28 നാണ് യുവതി എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി കണ്ടറ പൊലീസിന് നൽകിയത്. പരാതിക്കാരിയുടെ പിതാവും എൻ.സി.പി മുൻ മണ്ഡലം സെക്രട്ടറിയുമായി മന്ത്രി നടത്തിയ ഫോൺ സംഭാഷണമാണ് കേസിന് ആധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.