സുരേഷ് ഗോപി ഇപ്പോഴും ‘സിനിമ’യിൽ; ഗവർണറെ അപമാനിച്ചെന്ന് മന്ത്രിമാർ

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് റണ്ണിന്‍റെ ഉദ്ഘാടനവേദിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗവർണറെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും ആരോപിച്ചു.

രാവിലെ മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടകനായ ഗവർണർ പ്രസംഗിക്കുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന സുരേഷ് ഗോപി സദസ്സിലെ വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഇതോടെ സദസ്സിൽ നിന്ന് ആഘോഷാരവം ഉയർന്നു. ഇതോടെ ഗവർണറുടെ പ്രസംഗം കേൾക്കാത്ത സ്ഥിതിയുണ്ടായി.

ഗവർണർ വേദി വിട്ടശേഷമേ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ വേദിവിടാവൂ എന്ന ചട്ടം നിലനിൽക്കെ ഇത് ലംഘിച്ചെന്ന് മന്ത്രിമാർ ആരോപിച്ചു. തുടർന്ന് ഗവർണറും മന്ത്രിമാരും വേദിയിൽ നിന്ന് ഫ്ലാഗ്ഓഫ് നടത്തിയപ്പോൾ സുരേഷ് ഗോപി കനത്ത മഴയിൽ പുറത്ത് വിദ്യാർഥികൾക്കൊപ്പം നിന്നാണ് ഫ്ലാഗ്ഓഫിൽ പങ്കാളിയായത്.

കമീഷണർ സിനിമയിലെ പൊലീസ് ഓഫിസറാണ് താനിപ്പോഴുമെന്ന ധാരണയിലാണ് സുരേഷ് ഗോപിയെന്നും ജനപ്രതിനിധിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മന്ത്രിമാർ ആരോപിച്ചു.

Tags:    
News Summary - Ministers say that Suresh Gopi insulted the Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.