Representational Image

കുട്ടി സ്കൂട്ടർ ഓടിച്ചു, വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴയിട്ട് കോടതി

തൃശൂർ: പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമയായ അമ്മക്ക് 25,000 രൂപ പിഴയിട്ട് കോടതി. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ശിക്ഷ.

ജനുവരി 20നാണ് മൂന്നു പേരുമായി കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. പിന്നിലിരുന്ന രണ്ടുപേർ ഹെൽമറ്റ് ധരിച്ചിട്ടുമുണ്ടായിരുന്നില്ല. മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിൽ മാതാപിതാക്കളെ പ്രതിയാക്കി മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു.

വാഹനം അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തതിനാലാണ് കോടതി അമ്മക്ക് പിഴയിട്ടത്. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം.

മറ്റൊരു സംഭവത്തിൽ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ബൈ​ക്ക്​ ഓ​ടി​ച്ച​തി​ന് വാ​ഹ​ന ഉ​ട​മ​യാ​യ സ​ഹോ​ദ​ര​ന്​ 34,000 രൂ​പ പി​ഴ​യും ഒ​രു​ദി​വ​സ​ത്തെ വെ​റും ത​ട​വും കോ​ട​തി ശി​ക്ഷ​വി​ധി​ച്ചു. വാ​ഹ​ന ഉ​ട​മ ആ​ലു​വ സ്വ​ദേ​ശി റോ​ഷ​നെ​തി​രെ സെ​ഷ​ൻ 180 പ്ര​കാ​രം 5000 രൂ​പ​യും 199 എ ​പ്ര​കാ​രം 25,000 രൂ​പ പി​ഴ​യും കോ​ട​തി സ​മ​യം തീ​രു​ന്ന​തു​വ​രെ ഒ​രു​ദി​വ​സം വെ​റും ത​ട​വു​മാ​ണ് വി​ധി​ച്ച​ത്. റോ​ഷ​ന്റെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്കും വാ​ഹ​ന​ത്തി​ന്‍റെ ആ​ർ.​സി ഒ​രു​വ​ർ​ഷ​ത്തേ​ക്കും സ​സ്പെ​ൻ​ഡ്​ ചെ​യ്യാ​നും ഉ​ത്ത​ര​വാ​യി.

വാ​ഹ​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നാ​ൽ 2000 രൂ​പ​യും ഇ​ൻ​ഡി​ക്കേ​റ്റ​ർ, മി​റ​ർ എ​ന്നി​വ ഘ​ടി​പ്പി​ക്കാ​ത്ത​തി​നാ​ൽ 1000 രൂ​പ​യും അ​നു​ബ​ന്ധ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ക്കാ​ത്ത​തി​ന് 1000 രൂ​പ​യും അ​ട​ക്ക​മാ​ണ് പി​ഴ. സ്പെ​ഷ​ൽ കോ​ട​തി അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ജ​ഡ്ജി കെ.​വി. നൈ​ന​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന്​ ഏ​പ്രി​ലി​ലാ​ണ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

Tags:    
News Summary - minor son drove scooter court imposed a fine of Rs 25,000 on the mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.