വർക്കലയിൽ നിന്ന്​ കാണാതായ ദമ്പതിമാരെ തൃശൂരിൽ കണ്ടെത്തി

വ​ർ​ക്ക​ല: കാ​ണാ​താ​യ യു​വ ദ​മ്പ​തി​മാ​രെ തൃ​ശൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ വ​ർ​ക്ക​ല പൊ​ലീ​സ് ക​ണ്ടെ​ത്തി. വ​ർ​ക്ക​ല ചി​ല​ക്കൂ​ർ തൊ​ട്ടി​പ്പാ​ലം സെ​യ്ദ​ലി മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ത​ങ്ങ​ൾ​കു​ഞ്ഞ് (27), ഭാ​ര്യ സ്വാ​ലി​ഹ (നേ​ഹ 27) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ​ത്. ഇ​വ​ർ പൊ​ലീ​സി​നെ​തി​രേ ആ​ത്മ​ഹ​ത്യ​കു​റി​പ്പ് എ​ഴു​തി​െ​വ​ച്ചി​ട്ടാ​ണ് അ​പ്ര​ത്യ​ക്ഷ​രാ​യ​ത്. സം​ഭ​വം പൊ​ലീ​സി​ന് ഏ​റെ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ചി​രു​ന്നു.

സം​ഭ​വം മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യ​തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ദ​മ്പ​തി​മാ​രെ ആ​രെ​ങ്കി​ലും ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​താ​കാ​മെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടി​രു​ന്നു. തി​രോ​ധാ​നം ത​ങ്ങ​ൾ കു​ഞ്ഞി​​െൻറ ബ​ന്ധു​ക്ക​ൾ അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​കാ​മെ​ന്ന സം​ശ​യ​വും പൊ​ലീ​സി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്രെ. ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല സൂ​ച​ന​ക​ൾ കൂ​ടി ല​ഭി​ച്ച​തോ​ടെ പൊ​ലീ​സ് ഊ​ർ​ജി​ത​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

ദ​മ്പ​തി​മാ​ർ ത​ങ്ങ​ൾ​കു​ഞ്ഞി​​െൻറ തൃ​ശൂ​രി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യ പൊ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​വി​ടെ​യെ​ത്തി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വ​ർ​ക്ക​ല സ്​​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. 

ദ​മ്പ​തി​മാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​തി​ന് ശേ​ഷ​മേ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കൂ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ഏ​റെ പ​ഴി കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​നെ​തി​രേ നാ​ലു​പേ​ജു​ള്ള ആ​ത്മ​ഹ​ത്യ​കു​റി​പ്പ് ത​യാ​റാ​ക്കി ആ​ശു​പ​ത്രി​യി​ലെ ക​ട്ടി​ലി​ന​ടി​യി​ൽ ​െവ​ച്ച​ശേ​ഷം ദ​മ്പ​തി​മാ​ർ അ​പ്ര​ത്യ​ക്ഷ​രാ​യ​ത്. സം​ഭ​വ​ത്തോ​ടെ വ​ർ​ക്ക​ല പൊ​ലീ​സ് ശ​രി​ക്കും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി​രു​ന്നു. ഏ​താ​യാ​ലും ദ​മ്പ​തി​മാ​രെ ക​ണ്ടെ​ത്താ​നാ​യ​തി​​െൻറ ആ​ശ്വാ​സ​ത്തി​ലാ​ണ് പൊ​ലീ​സ്.

Tags:    
News Summary - Missing Couples Found in Relative's Home-Kerala New

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.