നാദാപുരം: തിരുവനന്തപുരത്ത് കണ്ടെത്തിയ, കാണാതായ 16കാരിയെയും കായക്കൊടി സ്വദേശി യുവാ വിനെയും പൊലീസ് നാദാപുരത്തെത്തിച്ചു. കായക്കൊടി മണങ്ങാട്ട് പൊയിൽ അശോകെൻറ മകൻ രാഹു ലി(18)നെയും പെൺകുട്ടിയെയുമാണ് പൊലീസ് നാദാപുരം സ്റ്റേഷനിൽ കൊണ്ടുവന്നത്.
പേരാമ്പ ്ര മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. കൂടെ യുണ്ടെന്ന് പറയുന്ന യുവാവ് എവിടെയെന്ന മജിസ്ട്രറ്റിെൻറ ചോദ്യത്തിന് മുന്നിൽ നാദാപുരം പൊലീസ് വിയർത്തു. യുവാവിനെക്കൂടി കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടതോടെ പൊലീസ് സ്റ്റേഷനിലുള്ള യുവാവിെൻറ മെഡിക്കൽ പരിശോധന അടക്കം പൂർത്തീകരിക്കാൻ പൊലീസ് നെട്ടോട്ടമോടി.
യുവാവിനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ നിസ്സാര വകുപ്പ് ചേർത്താണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. രാത്രി വൈകി മജിസ്ടേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിക്കെതിരെ ദുർബല വകുപ്പ് ചുമത്തിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
യുവാവിന് നിസ്സാര വകുപ്പ് ചേർത്ത് കേസ്; പൊലീസ് ഒത്തുകളിയെന്ന്
നാദാപുരം: 16കാരിയുമായി നാടുവിട്ട യുവാവിനെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ്. കഴിഞ്ഞമാസം 31നാണ് സ്കൂൾ വിദ്യാർഥിനിയുമായി യുവാവ് കടന്നത്.
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പാർക്കിങ് ഗ്രൗണ്ടിൽ പെൺകുട്ടിയുമായി സഞ്ചരിച്ച ഇന്നോവ കാർ പാർക്ക് ചെയ്ത് ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് പോയ രണ്ടുപേരെയും വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെയോടെ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിക്ക് ഡിവൈ.എസ്.പി ഓഫിസിൽ വൈകുന്നേരം വരെ സുഖ ജീവിതമായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങളുമുണ്ടായി. പോക്സോ കേസിൽ ഉൾപ്പെടുത്തേണ്ട പ്രതിയെ രക്ഷപ്പെടുത്താനുള്ള നീക്കം പരസ്യമായിരുന്നു. സംഭവത്തിൽ പൊലീസിലും അതൃപ്തി പ്രകടമായിരുന്നു, സംസ്ഥാന പൊലീസ് ആസ്ഥാനത്തുനിന്ന് നേരിട്ട് ഇടപെട്ടാണ് കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചത്. കുട്ടിയെ കണ്ടെത്തിയതു മുതൽ ഉന്നത ഇടപെടലുകൾ സജീവമായിരുന്നു.
സംഭവം സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതിയുണ്ട്. അടുത്ത ദിവസം കുട്ടിയിൽനിന്ന് മൊഴിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. പരാതി നൽകിയത് പ്രകാരമാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.