തിരുവനന്തപുരം: ശ്വാസകോശം സ്പോഞ്ച് പോലെ ആവാതിരിക്കാൻ പച്ചപ്പ് തേടി അലയുന്ന ത ലസ്ഥാനനഗരത്തിൽ വലിയ പത്രാസൊന്നും ഇല്ലാതെ ഒരു കൊച്ചുവനം വളരുകയാണ്, അഞ്ച് സെൻറ് സ്ഥലത്ത്. അരയാലും പേരാലും മാവും പ്ലാവും പ്ലാശുമൊക്കെ മത്സരിച്ച് വളരുകയാണ്. വനം അന ്വേഷിച്ച് ദൂരെയെങ്ങും പോേകണ്ട. നഗരമധ്യത്തിലെ കനകക്കുന്നിലാണ് ‘മിയാവാക്കി വനം’ ഒരുങ്ങുന്നത്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകിരാ മിയാവാക്കി രൂപപ്പെടുത്തിയ നഗരങ്ങളിലും വീടിന് ചുറ്റും ഉൾപ്പെടെ വനം വളർത്തുന്ന മിയാവാക്കി രീതിയാണ് കനകക്കുന്നിലും നടപ്പാക്കുന്നത്. പ്രകൃതിസംരക്ഷണത്തിന് നല്കിയ സംഭാവനകള്ക്ക് ബ്ലൂ പ്ലാനറ്റ് പുരസ്കാരം ലഭിച്ച അകിരാ മിയാവാക്കിയുടെ പരിസ്ഥിതി തത്ത്വശാസ്ത്രം, അതിവേഗം പ്രകൃതിനാശം സംഭവിക്കുന്ന ഇക്കാലത്ത് ലഭ്യമായ സ്ഥലത്ത് വനം വളർത്തുക എന്നതാണ്.
സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നൽകിയ അഞ്ച് സെൻറ് സ്ഥലത്ത് ‘നാേച്വഴ്സ് ഗ്രീൻ ഗാർഡൻ ഫൗണ്ടേഷൻ’ ആണ് സ്വന്തം ചെലവിൽ ഇൗ മാതൃകാ നാനോവനം വളർത്തുന്നത്. നഗരത്തിലെ ഇത്തിരിപ്പോന്ന കുഞ്ഞുസ്ഥലങ്ങളിൽ പച്ചപ്പ് നിലനിർത്താനും അത് വെച്ചുപിടിപ്പിക്കാനും പല രീതികളും പരീക്ഷിച്ച ഫൗണ്ടേഷെൻറ പ്രധാന പ്രവർത്തകനായ എം.ആർ. ഹരിയാണ് മിയാവാക്കി വനവത്കരണത്തിന് കേരളത്തിൽ വിത്തുപാകിയിരിക്കുന്നത്. പുളിയറക്കോണത്തെ തെൻറ സ്ഥലത്ത് മൂന്ന് സെൻറ് വെച്ച് ഒമ്പത് മിയാവാക്കി വനം ഹരി ഒരുക്കിയിട്ടുണ്ട്. കൂടാതെ പേയാട്, മൂന്നാർ, വിളപ്പിൽശാല ഇ.എം.എസ് അക്കാദമി എന്നിവിടങ്ങളിലൊക്കെ കുഞ്ഞുവനം ഒരുക്കിയ പരിചയവും ഹരി അടക്കമുള്ളവർക്കുണ്ട്.
കനകക്കുന്നിൽ വനം ഒരുക്കലിനുള്ള നാേച്വഴ്സ് ഗ്രീൻ ഗാർഡൻ ഫൗണ്ടേഷെൻറ നിർേദശം 2018 ഒക്ടോബറിൽ ടൂറിസം വകുപ്പ് അംഗീകരിച്ചതോടെ നടപടികൾ ആരംഭിച്ചു. വെട്ടുകല്ല് നിറഞ്ഞ നിലത്ത് നാലടി മണ്ണ് മാറ്റി ഒന്നര അടി കരിക്ക് തൊണ്ട് ഇട്ടു. മുകളിൽ കാൽഭാഗം ആ പ്രദേശത്തെ മണ്ണും ചികിരിച്ചോറ്, ഉമി എന്നിവയും ഇട്ടു നിറച്ചു. ഒപ്പം നടേണ്ട സസ്യങ്ങളും ഇതേ തരത്തിൽ വളർത്തിയശേഷമാണ് ഇവിടെ നട്ടത്. ഒരു സ്ക്വയർ മീറ്ററിൽ നാല് സസ്യങ്ങൾ- ഒരു മരം, ഒരു കുറ്റിച്ചെടി, വള്ളിച്ചെടി എന്നിങ്ങനെ. കനകക്കുന്നിൽ ഇങ്ങനെ 800 സസ്യങ്ങളാണ് അഞ്ച് സെൻറ് സ്ഥലത്ത് നട്ടത്.
പൂവരശ്, അരയാൽ, പേരാൽ, ദന്തപാല, പ്ലാശ്, നീർമാതളം, പ്ലാവ്, മാവ്, നെല്ലി, പുളി, പേര, പയ്യാനി, വൈയാഴാന്ത, ഒാരില, ഇടംപിരി, വലംപിരി, കണിക്കൊന്ന, രാമച്ചം, ചാമ്പ, പതിമുകം, കരിങ്ങാലി, അത്തി, കാപ്പി, കൊക്കോ, ഞാവൽ, ഇസ്രായേലി അത്തി, അശോകം തുടങ്ങിയവ ആറുമാസം ആവുേമ്പാൾ ഇവിടെ തഴച്ചുവളരുകയാണ്. കേരള വനം ഗവേഷണ കേന്ദ്രത്തിലും ടി.ബി.ജി.ആർ.െഎയിലുംനിന്ന് സസ്യങ്ങൾ ശേഖരിക്കാനുള്ള സഹായം ലഭിക്കുമെന്ന് ഹരി ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നുവർഷത്തോളം മിയാവാക്കി വനത്തിന് പരിചരണം ആവശ്യമാണ്. മൂന്നുവർഷംകൊണ്ട് മിയാവാക്കി വനത്തിന് 15 വർഷത്തെ സ്വാഭാവികവനത്തിെൻറ വളർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.