തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ അറിവില്ലാതെ മിസോറം ലോട്ടറി കേരളത്തിൽ പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിയവിരുദ്ധമായ ലോട്ടറിക്കെതിരെ ക്രിമിനൽ കുറ്റമായി കണ്ട് നികുതിവകുപ്പും പൊലീസും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ലോട്ടറി തട്ടിപ്പുകാരൻ സാൻറിയാഗോ മാർട്ടിൻ തന്നെയാണ് മിസോറം ലോട്ടറി പരസ്യത്തിന് പിന്നിലും. കേന്ദ്രസർക്കാർ ലോട്ടറി നിയമത്തിലെ ചട്ടങ്ങൾ സംബന്ധിച്ച് 2015ൽ വിശദീകരണം സർക്കുലറായി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ഏതെങ്കിലും സംസ്ഥാനം മറ്റൊരു സംസ്ഥാനത്ത് ലോട്ടറി നടത്തണമെന്നുണ്ടെങ്കിൽ നടത്താൻപോകുന്ന സംസ്ഥാനത്തെ എല്ലാ വിപണന ഒരുക്കവും അതിനുവേണ്ടി പ്രർത്തിക്കുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ലോട്ടറിയുടെ അച്ചടി, വിതരണം തുടങ്ങിയ വിശദാംശങ്ങളും അറിയിക്കണം. പത്രപരസ്യമല്ലാതെ മിസോറം സർക്കാർ ഇതുവരെ കേരളത്തെ ബന്ധപ്പെട്ടിട്ടില്ല. മിസോറം സർക്കാർ ഇപ്പോൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
കഴിഞ്ഞവർഷം ലോട്ടറി നടത്താൻ മിസോറം സർക്കാർ കേരളത്തിന് കത്തെഴുതിയിരുന്നു. ഇത്തവണ അതും ചെയ്തിട്ടില്ല. മിസോറം ലോട്ടറി കേരളത്തിൽ നടത്തിയ നിയമവിരുദ്ധ പ്രവർത്തനത്തെ തുടർന്നാണ് അവരുടെ പ്രവർത്തനം നിർത്തിയത്. മിസോറം ലോട്ടറിയുടെ തെറ്റായ നടപടി അവിടുത്തെ സർക്കാറിനെയും കേന്ദ്രത്തെയും അറിയിച്ചിരുന്നു. മിസോറം സർക്കാർ ലോട്ടറിയുടെ സ്കീം പൂർണമായും കേരളത്തെ അറിയിക്കുന്നതുവരെ പ്രവർത്തനം നിയമവിരുദ്ധമായിരിക്കും. ടിക്കറ്റുകൾ വിൽക്കുന്നതും നറുക്കെടുപ്പ് നടത്തുന്നതും തെറ്റായിരിക്കും. നടപടിക്രമങ്ങൾ പാലിച്ച് ലോട്ടറി നടത്താൻ വന്നാൽ എതിർപ്പില്ല. എസ്.ജി.എസ്.ടി നിയമപ്രകാരം ലോട്ടറിയുടെ ഒാരോ മാസത്തെയും നറുക്കെടുപ്പിെൻറ വിശദാംശങ്ങൾ, എത്ര ടിക്കറ്റുകൾ ആണ് വിൽക്കാൻ പോകുന്നതെന്നും എത്ര ടിക്കറ്റുകൾ വിറ്റുവെന്നതും സംസ്ഥാന സർക്കാറിനെ അറിയിക്കണം. അത് നേരിട്ട് പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കണം. നറുക്കെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം വിൽക്കാത്ത ടിക്കറ്റുകൾ ഹാജരാക്കണം.
വിൽക്കുന്ന ടിക്കറ്റിെൻറ 28 ശതമാനമാണ് നികുതി. പത്രപരസ്യത്തിൽ പറയുന്ന ലോട്ടറി സ്കീം തട്ടിപ്പാണ്. വിറ്റുവരവിെൻറ 102 ശതമാനം സമ്മാനവും ഡിസ്കൗണ്ടും ചെലവുകളും നികുതിയുമായി ചെലവാകും. ഇൗ രൂപത്തിൽ ലോട്ടറി നടത്തണമെങ്കിൽ നികുതി വെട്ടിക്കുകയോ സമ്മാനം നൽകാതിരിക്കുകയോ ചെയ്യണം. ലോട്ടറി ചട്ടം പാലിക്കാത്ത ടിക്കറ്റുകൾ കണ്ടുകെട്ടാൻ നികുതിവിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിക്കും. സാൻറിയാേഗാ മാർട്ടിൻ വിളിച്ച യോഗത്തിൽ പെങ്കടുത്ത കേരള സർക്കാർ ലോട്ടറിയുടെ ഏജൻറുമാർക്ക് നോട്ടീസ് നൽകും. മിസോറം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാന ലോട്ടറി വിൽക്കുന്ന ഏജൻറുമാരുടെ ലൈസൻസ് സർക്കാർ റദ്ദുചെയ്യും. ലോട്ടറിയിൽനിന്നുള്ള ലാഭം പൂർണമായും ജനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളെ കൊള്ളയടിക്കുന്ന സാൻറിയാഗോ മാർട്ടിെൻറ ലോട്ടറിക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി: ഉപഭോക്താവിന് ഗുണം ലഭിക്കുന്നില്ല –ധനമന്ത്രി
തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വില കുറയാത്തത് കാരണം ജി.എസ്.ടിയുടെ ഗുണം ഉപഭോക്താവിന് കാര്യമായി ലഭിക്കുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേരളത്തിലൊഴികെ മറ്റൊരിടത്തും ജനം പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ജി.എസ്.ടി അവബോധം നല്‍കുന്നതിന് വാണിജ്യനികുതി വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി വന്നതോടെ നികുതി ചോര്‍ച്ച ഗണ്യമായി കുറയും. പുതിയ ബാച്ച് ഉൽപന്നങ്ങള് വിപണിയിലെത്തുമ്പോള്‍ വില കുറയുമെന്നാണ് ഉൽപാദകര് ഇപ്പോള്‍ പറയുന്നത്. സഹകരണസംഘങ്ങളെയും കുടുംബശ്രീ ഉൽപാദന യൂനിറ്റുകളെയും ജി.എസ്.ടി പ്രതികൂലമായി ബാധിക്കും. നേരത്തേ ഇവര്‍ക്ക് വാറ്റില്‍ നല്‍കിയിരുന്ന ഇളവ് ഇനിയുണ്ടാവില്ല. എല്ലാ യൂനിറ്റുകളും രജിസ്ട്രേഷൻ എടുക്കുകയും ബില്‍ കൃത്യമായി സൂക്ഷിക്കുകയും വേണം. ഇത്തരം യൂനിറ്റുകള്‍ക്ക് ജി.എസ്.ടിയിലൂടെ സംഭവിക്കുന്ന നഷ്ടം പരിഹരിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും.
വിവിധ വികസന നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ക്ക് ഇന്‍പുട്ട് ക്രെഡിറ്റ് ലഭിക്കുമെങ്കിലും ചില സഹായങ്ങള്‍ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് നല്‍കേണ്ടിവരും. ഇത് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വാണിജ്യനികുതി കമീഷണര്‍ ഡോ. രാജന് ഖൊബ്രഗഡെ, ജോയൻറ് കമീഷണര്‍ ഡി. ബാലമുരളി, സെന്‍ട്രല്‍ ടാക്സസ് ജോയൻറ് കമീഷണര്‍ സെന്തില്‍, വാണിജ്യനികുതി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.