കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും ഇക്കുറി മീറ്റർ റീഡിങ് എടുക്കാൻ 70 ദിവസത്തിലധികം സമയമെടുത്തിനാൽ ജന ങ്ങൾക്ക് അധിക തുക അടക്കേണ്ട സാഹചര്യമുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. അതിനാൽ മൊത്തം മീറ്റർ റീഡിങ്ങ ിൽ നിന്ന് ആദ്യത്തെ 60 ദിവസത്തെ ഉപഭോഗം കണക്കാക്കി നിരക്കുകൾ പുനർ നിർണയിക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.
ഗാർഹിക ഉപഭോക്താക്കളിൽ പലർക്കും വൈദ്യുതി ബില്ല് രണ്ടിരട്ടിയിലധികം വർധിച്ചിട്ടുണ്ട്. ആളുകളിൽ അധികം പേരും വീട്ടിൽ തന്നെ കഴിയുന്നതിനാൽ ഉപഭോഗം കൂടാൻ സാധ്യതയുണ്ട് എന്ന വസ്തുത അംഗീകരിക്കുന്നു. പക്ഷേ പലയിടത്തും മീറ്റർ റീഡിങ് എടുക്കാൻ 70 ദിവസമോ അതിൽ കൂടുതലോ സമയമെടുത്തിട്ടുണ്ട് എന്ന കാര്യം സർക്കാരിൻെറ ശ്രദ്ധയിൽപെടുത്തുകയാണ്.
സാധാരണ ഗതിയിൽ 60 ദിവസത്തെ റീഡിംഗ് എടുക്കുന്നതിന് പകരം പത്തു ദിവസം വൈകി റീഡിങ് എടുക്കുമ്പോൾ അധികം വന്ന ദിവസത്തെ വൈദ്യുതി ഉപഭോഗം കൂടി കണക്കിലെടുത്തായിരിക്കും സ്ലാബ് തീരുമാനിക്കപ്പെടുക. ഇതു കാരണം ശരാശരി ഉപഭോഗം മാത്രമുള്ളവർ പോലും റീഡിംഗ് വൈകിയതിനാൽ മാത്രം ഉയർന്ന സ്ലാബിൽ ഉൾപ്പെട്ട് അധിക നിരക്ക് അടക്കേണ്ട അവസ്ഥയുണ്ട്.
നിരക്കുകൾ പുനർ നിർണ്ണയിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം ലോക്ഡൗൺ സമയത്തെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബില്ലടക്കാൻ സാവകാശം നൽകുകയും കണക്ഷൻ വിേഛദിക്കുന്നതിനുള്ള നടപടി നിർത്തി വെക്കണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.