മലപ്പുറം: തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് മേനിനടിച്ച സി.പി.എം ഇന്ന് സമ്പന്ന വര്‍ഗത്തിെൻറ മൂടുതാങ്ങികളായി മാറിയെന്ന് എം.കെ. രാഘവന് എം.പി.
ഏറ്റവുമൊടുവില്‍ അമേരിക്കയുമായി കരാറുണ്ടാക്കി ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളെ വരെ വഞ്ചിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശയാത്രക്ക് വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ ബസാറില്‍ നൽകി സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥ ചൊവ്വാഴ്ച വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലാണ് പര്യടനം നടത്തിയത്. പള്ളിക്കല്‍ ബസാറില്‍ എം.പി. അബ്ദുസ്സമദ് സമാദനിയും പറമ്പില്‍പീടികയില്‍ അബ്ദുറഹിമാന് രണ്ടത്താണിയും കക്കാടംപുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒതുക്കുങ്ങലില്‍ പി.എം. സാദിഖലിയും ഉദ്ഘാടനം നിര്‍വഹിച്ചു.
സിനിമ നടന് ഇബ്രാഹിം കുട്ടി, ജാഥ വൈസ് ക്യാപ്റ്റന്‍ യു.എ. ലത്തീഫ്, ഡയറക്ടര്‍ ഇസ്മായില്‍ മുത്തേടം, ചീഫ് കോഓഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, അഷ്റഫ് കോക്കൂര്‍, സലിം കുരുവമ്പലം, അരിമ്പ്ര മുഹമ്മദ്, സി. മുഹമ്മദലി, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ബുധനാഴ്ച കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലാണ് പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.