സി.പി.എം സമ്പന്ന വർഗത്തിെൻറ മൂടുതാങ്ങികളായി –എം.കെ. രാഘവന് എം.പി
text_fieldsമലപ്പുറം: തൊഴിലാളികളുടെ പാര്‍ട്ടിയെന്ന് മേനിനടിച്ച സി.പി.എം ഇന്ന് സമ്പന്ന വര്‍ഗത്തിെൻറ മൂടുതാങ്ങികളായി മാറിയെന്ന് എം.കെ. രാഘവന് എം.പി.
ഏറ്റവുമൊടുവില്‍ അമേരിക്കയുമായി കരാറുണ്ടാക്കി ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളെ വരെ വഞ്ചിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശയാത്രക്ക് വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ ബസാറില്‍ നൽകി സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഥ ചൊവ്വാഴ്ച വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലാണ് പര്യടനം നടത്തിയത്. പള്ളിക്കല്‍ ബസാറില്‍ എം.പി. അബ്ദുസ്സമദ് സമാദനിയും പറമ്പില്‍പീടികയില്‍ അബ്ദുറഹിമാന് രണ്ടത്താണിയും കക്കാടംപുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒതുക്കുങ്ങലില്‍ പി.എം. സാദിഖലിയും ഉദ്ഘാടനം നിര്‍വഹിച്ചു.
സിനിമ നടന് ഇബ്രാഹിം കുട്ടി, ജാഥ വൈസ് ക്യാപ്റ്റന്‍ യു.എ. ലത്തീഫ്, ഡയറക്ടര്‍ ഇസ്മായില്‍ മുത്തേടം, ചീഫ് കോഓഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, അഷ്റഫ് കോക്കൂര്‍, സലിം കുരുവമ്പലം, അരിമ്പ്ര മുഹമ്മദ്, സി. മുഹമ്മദലി, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ബുധനാഴ്ച കൊണ്ടോട്ടി, മലപ്പുറം മണ്ഡലങ്ങളിലാണ് പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.