തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ-ഭദ്രത നിയമപ്രകാരം സംസ്ഥാന സർക്കാർ പുറത്തിറക്കിയ മുൻഗണനപ്പട്ടികയിൽ കടന്നുകൂടിയവരിൽ എം.എൽ.എമാരും. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും അഞ്ചോളം എം.എൽ.എമാരാണ് ദരിദ്രരുടെ പട്ടികയിൽ കടന്നുകൂടിയത്. സംഭവം വിവാദമായതോടെ ഭക്ഷ്യവകുപ്പ് അന്വേഷണം തുടങ്ങി. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട ഇരവിപുരം എം.എൽ.എ നൗഷാദ് മാതാവിെൻറ പേരിലുള്ള മുൻഗണന കാർഡ് മാറ്റി നൽകണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകി. മുൻഗണനേതര (സംസ്ഥാന സബ്സിഡി) വിഭാഗത്തിൽ ഉൾപ്പെട്ട വനം മന്ത്രി കെ. രാജുവും നീലകാർഡ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകി.
ശ
മ്പളം നൽകണമെങ്കിൽ റേഷൻകാർഡ് ഹാജരാക്കണമെന്ന സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഭക്ഷ്യവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ദരിദ്രരുടെ പട്ടികയിൽ കടന്നുകൂടിയ എം.എൽ.എമാരെ തിരിച്ചറിഞ്ഞത്. കൂടുതൽ എം.എൽ.എമാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുന്നു.
സംഭവം വിവാദമായതോടെ ഭരണ പ്രതിപക്ഷ ഭേദെമന്യേ പല എം.എൽ.എമാരും റേഷൻകാർഡിെൻറ നിറം വെള്ളയാക്കാനുള്ള നെട്ടോട്ടത്തിലാണ്. നിലവിൽ 90 ശതമാനം എം.എൽ.എമാരും റേഷൻകാർഡുണ്ടെങ്കിലും റേഷൻ സാധനങ്ങൾ വാങ്ങാറില്ല.
അതുകൊണ്ടുതന്നെ ഭക്ഷ്യ-ഭദ്രത നിയമം നടപ്പാക്കിയ ശേഷം പലരും റേഷൻകാർഡ് പരിശോധിച്ചിട്ടുമില്ല. അറിഞ്ഞവരാകട്ടെ, ഭാര്യയുടെയും മാതാവിെൻറയും പേരിലാണ് റേഷൻകാർഡ് എന്നതിനാൽ തിരുത്താനും പോയില്ല. എന്നാൽ, ശമ്പളം വേണമെങ്കിൽ റേഷൻകാർഡ് ഹാജരാക്കണമെന്ന ഉത്തരവ് പുറത്തുവന്നതോടെയാണ് പലരും റേഷൻകാർഡിെൻറ നിറത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മന്ത്രി രാജുവിെൻറ ഭാര്യയാണ് കാർഡ് ഉടമ. ഇവർ ജലസേചന വിഭാഗത്തിൽനിന്ന് സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ചതാണ്. കൂടാതെ, മന്ത്രിക്ക് സ്ഥിരവരുമാനവും നാലുചക്രവാഹനവും ഉണ്ട്. എന്നിട്ടും മന്ത്രിയും കുടുംബവും ഇതിൽ കടന്നുകൂടി. സബ്സിഡി വിഭാഗത്തിൽ ഉൾപ്പെട്ട കാര്യം അറിയില്ലായിരുെന്നന്നാണ് മന്ത്രി പറയുന്നത്. മറ്റ് എം.എൽ.എമാരും താലൂക്ക് സപ്ലൈ ഓഫിസർമാരെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശം ഉദ്യോഗസ്ഥർക്ക് സർക്കാർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.