തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ദലിത്-പിന്നാക്ക-ന്യൂനപക്ഷ അക്രമങ്ങളിലും ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്ന വര്‍ഗീയ ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് സ്വാതന്ത്ര്യദിനമായ 15ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് 24 മണിക്കൂര്‍ ഉപവസിക്കും. സത്യഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 11ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിക്കും.
ബി.ജെ.പി പ്രവര്ത്തകന് ആക്രമിക്കപ്പെട്ടാലുടനെ മുഖ്യമന്ത്രിയെ വിളിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി, ദലിത്--പിന്നാക്ക-ന്യൂനപക്ഷ അക്രമങ്ങളെക്കുറിച്ച് ഒരന്വേഷണവും നടത്തുന്നില്ല. ലോക്സഭയില്‍ ചര്‍ച്ചപോലും അനുവദിക്കാതെ ജനപ്രതിനിധികളെ സസ്പെൻഡ് ചെയ്യുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാറിനുള്ളത്. സ്വതന്ത്രഭാരതത്തില്‍ പൗരെൻറ ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ജാതിമത പരിഗണനകളുടെ പേരില്‍ നിഷേധിക്കുന്ന വര്‍ഗീയ ജനാധിപത്യവിരുദ്ധ നീക്കങ്ങളിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് കെ.പി.സി.സി പ്രസിഡൻറ് ഉപവസിക്കുന്നതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.