അപ്പന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകരുത്; എം.എം. ലോറൻസിന്റെ മകൾ ​ഹൈകോടതിയിൽ

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ ആശ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും ആദ്യം അറിയിച്ചിരുന്നത്.

ഇത്തരത്തിലൊരു താൽപര്യം അപ്പൻ പ്രകടപ്പിച്ചിരുന്നില്ലെന്നാണ് ആശ പറയുന്നത്. മെഡിക്കൽ പഠനത്തിനായി മൃതദേഹം വിട്ടുകൊടുക്കാൻ താൽപര്യമില്ല. എല്ലാ മക്കളുടെയും അഭിപ്രായം അറിഞ്ഞ ശേഷമായിരുന്നു അങ്ങനെയൊരു തീരുമാനം എടുക്കേണ്ടതെന്നും ഹരജിയിൽ പറയുന്നു. 

അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസ് ഭൗതിക ശരീരം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. 
ഫോട്ടോ: ടി.ബി. രതീഷ്

എന്നാൽ സഹോദരിയുടെ നീക്കത്തിൽ സംശയമുണ്ടെന്നാണ് ​ലോറൻസിന്റെ മകൻ സജീവ് ആരോപിക്കുന്നത്. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘ്പരിവാർ ബന്ധമുള്ള അഭിഭാഷകനാണ്. സി.പി.എമ്മിനേയും പാർട്ടി നേതാക്കളെയും പൊതുജന മധ്യത്തിൽ അവഹേളിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്നും സജീവ് പറഞ്ഞു.

നിലവിൽ ലോറൻസിന്റെ ഭൗതികശരീരം എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് ​വെച്ചിരിക്കുകയാണ്.

Tags:    
News Summary - MM Lawrence's daughter in the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.