തൊടുപുഴ: ഇടുക്കി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും എം.പിയുമായ ഡീൻ കുര്യാക്കോസിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം. മണി എം.എൽ.എ. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും ഭാഷ അൽപം കടുത്തതായിപ്പോയെന്നു മാത്രമേയുള്ളൂവെന്നും മണി പറഞ്ഞു.
എം.പി ആയിട്ടും ഇടുക്കിക്കാർക്കായി ഒന്നും ചെയ്യാത്തതിനാലാണ് അങ്ങനെ പറഞ്ഞതെന്നും മണി കൂട്ടിച്ചേർത്തു. തിങ്കളാഴ്ച നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലത്ത് നടന്ന യോഗത്തിൽ സംസാരിക്കവേ ‘പൗഡറിട്ട് നടക്കുന്ന ഷണ്ഡൻ’ എന്നായിരുന്നു മണിയുടെ ഡീനിനെതിരായ ആക്ഷേപം.
എം.എം. മണിക്ക് എന്തും പറയാമെന്ന നിലപാടാണെന്നും തെറിക്കുത്തരം മുറിപ്പത്തൽ എന്ന മട്ടിൽ തിരിച്ചടിക്കുക തന്റെ ഭാഷാ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ്. എം.എം. മണിയുടെ അധിക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.എം. മണി എന്ത് അനാവശ്യം പറഞ്ഞാലും അത് നാട്ടുഭാഷയായി ചിത്രീകരിക്കുകയും ലഘൂകരിക്കുകയുമാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെന്ന് ഡീൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.