ഇടുക്കി: വനം വകുപ്പിനെതിരെ വിമർശനവുമായി എം.എം മണി. കഴിഞ്ഞ ദിവസം പടയപ്പ എന്ന ആന പോകുമ്പോൾ ജീപ്പ് ഡ്രൈവർ ഹോണടിച്ചെന്ന് പറഞ്ഞ് കേസെടുത്തെന്ന് എം.എം മണി പറഞ്ഞു.
ആന പോകുമ്പോൾ ഞാനും പിറകെ വണ്ടിയുമായി പോയിട്ടുണ്ട്. അപ്പോൾ ഹോണടിക്കും. ആന കാട്ടിലേക്ക് കയറി പോകും. അതിന് അവരുടെ പേരിൽ കേസെടുക്കുന്നു. ഇവന്മാർ പിന്നെ എന്നാ ഒണ്ടാക്കാനാ...? -അദ്ദേഹം ചോദിച്ചു.
എന്തെല്ലാം ചെയ്താലും കുഴപ്പക്കാരായ ആനകളെ പിടിച്ചുമാറ്റുകയല്ലാതെ വഴിയില്ല. എല്ലാ ആനയും കുഴപ്പക്കാരല്ല. ഇതുവരെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്ത് സഹായം നൽകി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.