തിരുവനന്തപുരം: ഇടുക്കിയിൽ ഭൂഗർഭ വൈദ്യുതി നിലയം സ്ഥാപിക്കുമെന്ന് മന്ത്രി എം.എം. മ ണി നിയമസഭയിൽ അറിയിച്ചു. വൈദ്യുതി വകുപ്പിന്മേൽ നടന്ന ധനാഭ്യർഥന ചർച്ചക്ക് മറുപ ടി പറയുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് പഠനം നടന്നുവരുന്നു. റിപ്പോർട്ട് ഉട ൻ ലഭിക്കും.
വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കെട്ടിടങ്ങൾക്ക് മുകളിലും ജലസംഭരണികൾ കേന്ദ്രീകരിച്ചും സോളാർ പാനലുകൾ സ്ഥാപിക്കും. െമാത്തം 1000 മെഗാവാട്ട് സൗരോർജ വൈദ്യുതി ഇതിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി ലൈനിന് പകരം കേബിൾ സ്ഥാപിക്കുന്നത് ചെലവേറിയതായതിനാൽ സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോകുന്ന വൈദ്യുതി നിയമം ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നിയമം വരുന്നതോടെ സംസ്ഥാനത്തിന് വൈദ്യുതി ബോർഡിനുമേൽ നിയന്ത്രണം ഇല്ലാതാകും. റെഗുലേറ്ററി കമീഷൻ ചെയർമാനെ നിയമിക്കുന്നതും കേന്ദ്ര സർക്കാറായിരിക്കും. കമീഷനിൽ ഒരംഗത്തെ നിർദേശിക്കാൻ മാത്രമേ സംസ്ഥാനത്തിന് അനുവാദം കിട്ടൂ. വൈദ്യുതി വിതരണത്തിന് രാജ്യം മുഴുവൻ ഒറ്റ ശൃംഖല സ്ഥാപിക്കാനാണ് കേന്ദ്രനീക്കമെന്നും മന്ത്രി പറഞ്ഞു.
മഹാപ്രളയം മനുഷ്യസൃഷ്ടിയാണെന്ന വാദം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടില്ല. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടത്തുന്ന തെറ്റായ പ്രചാരണം നാടിന് നല്ലതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ മറുപടിയെ തുടർന്ന് ധനാഭ്യർഥന സഭ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.