മൊബൈൽ വീണു; യാത്രക്കാരന് ഇറങ്ങാനായി ട്രെയിൻ നിർത്തി

ചെറുതുരുത്തി (തൃശൂർ): യാത്രക്കിടെ പുറത്തേക്ക് വീണ മൊബൈൽ ഫോൺ എടുക്കാനായി ട്രെയിൻ നിർത്തി യാത്രക്കാരനെ ഇറക്കി. പുണെ-എറണാകുളം 22150 നമ്പർ വണ്ടിയാണ് വ്യാഴാഴ്ച വൈകീട്ട് 7.30ന് ചെറുതുരുത്തി പൈങ്കുളം റെയിൽവേ ഗേറ്റിനു സമീപം ഒരു മിനിറ്റോളം നിർത്തിയത്.

മൊബൈൽ ഫോൺ വീണ വിവരം യാത്രക്കാരൻ തൊട്ടടുത്ത കോച്ചിലെ ഗാർഡിനെയും ഗാർഡ് എൻജിൻ ഡ്രൈവറെയും അറിയിക്കുകയായിരുന്നു. യാത്രക്കാരൻ ഇറങ്ങിയതോടെ ട്രെയിൻ യാത്ര തുടരുകയും ചെയ്തു.

Tags:    
News Summary - mobile falls from the moving train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.