സമരവേദിയിൽ പൊട്ടിക്കരയുന്ന മോഫിയയുടെ മാതാവിനെ അൻവർ സാദത്ത് എം.എൽ.എ ആശ്വസിപ്പിക്കുന്നു

സമരവേദി‍യിൽ പൊട്ടിക്കരഞ്ഞ് മോഫിയയുടെ മാതാവ്; ആലുവ സി.ഐക്കെതിരായ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്

ആലുവ: മോശമായി പെരുമാറിയെന്ന് നിയമ വിദ്യാർഥിനി ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ആലുവ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക്. ആലുവ ഈ​സ്​​റ്റ്​ പൊലീസ് സ്റ്റേഷനിൽ നടത്തുന്ന സമരത്തിന് ബെന്നി ബഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ആണ് നേതൃത്വം നൽകുന്നത്. സമരത്തിന്‍റെ ഭാഗമാകാൻ മോഫിയയുടെ മാതാപിതാക്കളായ ദിൽഷാദും ഫാരിസയും പൊലീസ് സ്റ്റേഷനിലെത്തി. സമരവേദിയിൽ പൊട്ടിക്കരഞ്ഞ മാതാവ് ഫാരിസയെ നേതാക്കൾ ആശ്വസിപ്പിച്ചു.

സമരവേദിയിൽ മോഫിയയുടെ മാതാപിതാക്കൾ

സി.ഐയെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവൻ സാദത്ത് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. സി.ഐക്ക് സ്റ്റേഷൻ ചുമതല നൽകരുതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് മോഫിയക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.

ആലുവ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.പി ഒാഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് (ചിത്രം: അഷ്കർ ഒരുമനയൂർ)

സി.ഐയെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവൻ സാദത്ത് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. സി.ഐക്ക് സ്റ്റേഷൻ ചുമതല നൽകരുതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് മോഫിയക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി. 

അതേസമയം, സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ എസ്.പി ഒാഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഹൈബി ഈഡൻ എം.എൽ.എയും മാർച്ചിന് നേതൃത്വം നൽകി.


ആരോപണവിധേയനായ ആലുവ സി.ഐ സി.എൽ. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പരസ്യ പ്രതിഷേധവുമായി അൻവർ സാദത്ത് എം.എൽ.എ ബുധനാഴ്ച രാവിലെ രംഗത്തെത്തിയത്. ആ​ലു​വ ഈ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ ചു​മ​ത​ല​ക​ളി​ൽ ​നി​ന്ന്​​ മാ​റ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഇന്നലെ രാവിലെ സി.​ഐ​ ഒാഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം എം.എൽ.എയായ അൻവർ സാദത്ത് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.  


ഭ​ർ​തൃ​വീ​ട്ടു​കാ​ർ പീ​ഡി​പ്പി​ച്ചെ​ന്നും ആ​ലു​വ സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും കുറിപ്പെഴുതിയാണ് നി​യ​മ വി​ദ്യാ​ർ​ഥി​നിയായ മൂ​ഫി​യ പ​ർ​വീ​ൻ തി​ങ്ക​ളാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചത്. ഭ​ർ​തൃ​പീ​ഡ​ന പ​രാ​തി​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി സി.​ഐ​ക്കെ​തി​രെ ക​ത്ത് എ​ഴു​തിെ​വ​ച്ചാ​ണ്​ തൂ​ങ്ങി​മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി സു​ഹൈ​ലു​മാ​യി ഏ​പ്രി​ൽ മൂ​ന്നി​നാ​യി​രു​ന്നു നി​ക്കാ​ഹ്. നി​ക്കാ​ഹിന്‍റെ ഭാ​ഗ​മാ​യു​ള്ള വി​രു​ന്ന്​ കോ​വി​ഡ് ഇ​ള​വി​നെ തു​ട​ർ​ന്ന് ഡി​സം​ബ​റി​ൽ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്ത്രീ​ധ​ന​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും ഭ​ർ​തൃ​മാ​താ​വും പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച് യു​വ​തി മൂ​ന്ന് മാ​സ​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഭ​ർ​തൃ​പീ​ഡ​നം ആ​രോ​പി​ച്ച് ആ​ലു​വ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി.


സി.​ഐ സി.​എ​ൽ. സു​ധീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​െ​വ​ച്ച് സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലുണ്ട്​. ഒ​ക്ടോ​ബ​ർ 28ന് ​കോ​ത​മം​ഗ​ല​ത്തെ മ​ഹ​ല്ലി​ൽ മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന് സു​ഹൈ​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് യു​വ​തി​യും വീ​ട്ടു​കാ​രും വി​സ​മ്മ​തി​ച്ച​തും പീ​ഡ​ന​ കാ​ര​ണ​മാ​യെ​ന്നും പ​റ​യു​ന്നു.

തൊ​ടു​പു​ഴ അ​ൽ അ​സ്​​ഹ​ർ ലോ ​കോ​ള​ജി​ൽ മൂ​ന്നാം വ​ർ​ഷ നി​യ​മ ​വി​ദ്യാ​ർ​ഥി​നി​യാ​ണ് മൂഫിയ. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും വീ​ട്ടു​കാ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ് സു​ഹൈ​ൽ. നി​ക്കാ​ഹ് സ​മ​യ​ത്ത് സു​ഹൈ​ലോ വീ​ട്ടു​കാ​രോ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പറയുന്നത്.

Tags:    
News Summary - Mofiya Death: Protest against Aluva CI enters second day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.