സമരവേദിയിൽ പൊട്ടിക്കരഞ്ഞ് മോഫിയയുടെ മാതാവ്; ആലുവ സി.ഐക്കെതിരായ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്
text_fieldsആലുവ: മോശമായി പെരുമാറിയെന്ന് നിയമ വിദ്യാർഥിനി ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ആലുവ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം രണ്ടാം ദിവസത്തിലേക്ക്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നടത്തുന്ന സമരത്തിന് ബെന്നി ബഹനാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും ആണ് നേതൃത്വം നൽകുന്നത്. സമരത്തിന്‍റെ ഭാഗമാകാൻ മോഫിയയുടെ മാതാപിതാക്കളായ ദിൽഷാദും ഫാരിസയും പൊലീസ് സ്റ്റേഷനിലെത്തി. സമരവേദിയിൽ പൊട്ടിക്കരഞ്ഞ മാതാവ് ഫാരിസയെ നേതാക്കൾ ആശ്വസിപ്പിച്ചു.
സി.ഐയെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവൻ സാദത്ത് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. സി.ഐക്ക് സ്റ്റേഷൻ ചുമതല നൽകരുതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് മോഫിയക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.
സി.ഐയെ സസ്പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവൻ സാദത്ത് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. സി.ഐക്ക് സ്റ്റേഷൻ ചുമതല നൽകരുതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. മരണത്തിന് മുമ്പ് മോഫിയക്ക് നീതി കിട്ടിയില്ല. മരിച്ചാലെങ്കിലും നീതി കിട്ടണമെന്നും അൻവർ സാദത്ത് ചൂണ്ടിക്കാട്ടി.
അതേസമയം, സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ എസ്.പി ഒാഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ ബാരിക്കേഡ് വെച്ച് തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഹൈബി ഈഡൻ എം.എൽ.എയും മാർച്ചിന് നേതൃത്വം നൽകി.
ആരോപണവിധേയനായ ആലുവ സി.ഐ സി.എൽ. സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പരസ്യ പ്രതിഷേധവുമായി അൻവർ സാദത്ത് എം.എൽ.എ ബുധനാഴ്ച രാവിലെ രംഗത്തെത്തിയത്. ആലുവ ഈസ്റ്റ് സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഇന്നലെ രാവിലെ സി.ഐ ഒാഫീസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം എം.എൽ.എയായ അൻവർ സാദത്ത് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നും ആലുവ സി.ഐ മോശമായി പെരുമാറിയെന്നും കുറിപ്പെഴുതിയാണ് നിയമ വിദ്യാർഥിനിയായ മൂഫിയ പർവീൻ തിങ്കളാഴ്ച തൂങ്ങിമരിച്ചത്. ഭർതൃപീഡന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ അനുരഞ്ജന ചർച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തി സി.ഐക്കെതിരെ കത്ത് എഴുതിെവച്ചാണ് തൂങ്ങിമരിച്ചത്.
കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. നിക്കാഹിന്റെ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടർന്ന് ഡിസംബറിൽ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തർക്കത്തെ തുടർന്ന് ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭർതൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സി.ഐ സി.എൽ. സുധീറിന്റെ സാന്നിധ്യത്തിൽ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെെവച്ച് സി.ഐ മോശമായി പെരുമാറിയതായി ആത്മഹത്യക്കുറിപ്പിലുണ്ട്. ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നതിന് സുഹൈൽ കത്ത് നൽകിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിൽ മൂന്നാം വർഷ നിയമ വിദ്യാർഥിനിയാണ് മൂഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈൽ. നിക്കാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.