തൃപ്പൂണിത്തുറ: അന്തരിച്ച നടി കെ.പി.എ.സി. ലളിതയുടെ ഓർമകളിൽ നടൻ മോഹൻലാൽ. കെ.പി.എ.സി. ലളിതയെ കുറിച്ച് ഒരുപാട് നല്ല ഓർമകളുണ്ടെന്ന് മോഹൻലാൽ അനുസ്മരിച്ചു.
സിനിമ എന്നതിനുപരി ഒരുപാട് വർഷത്തെ ബന്ധവും പരിചയവുമുണ്ട്. 'അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു' എന്ന ഗാനമാണ് ഓർമ വരുന്നതെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിലെ കെ.പി.എ.സി. ലളിതക്ക് മോഹൻലാൽ ആന്തരാഞ്ജലി അർപ്പിച്ചു.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥന്റെ വസതിയിൽ അന്തരിച്ചത്. ഇന്ന് രാവിലെ എട്ട് മുതൽ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾക്ക് വിധേയമായി പൊതുദർശനത്തിന് വെക്കും.
സഹപ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കും. തുടർന്ന് തൃശൂരിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം, സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിന് വെക്കും. ശേഷം വടക്കാഞ്ചേരിയിലെ 'ഓർമ' എന്ന വീട്ടിലെത്തിച്ച് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.