മാവേലിക്കര: കോടികളുടെ സഹകരണ അഴിമതി നടന്ന മാവേലിക്കര താലൂക്ക് സഹകരണബാങ്കിന്‍െറ തഴക്കര ശാഖയില്‍ 77 രൂപ മാത്രമുണ്ടായിരുന്ന സീറോ ബാലന്‍സ് അക്കൗണ്ടില്‍ 28.23 കോടി എത്തിയ സംഭവത്തില്‍ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടായെന്ന് അക്കൗണ്ടിന്‍െറ ഉടമയായ തഴക്കര സ്വദേശി അജിമോന്‍.
കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റാണ് അജിമോന്‍. അക്കൗണ്ടില്‍ പണമത്തെിയ വിവരം ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ശാഖാ മാനേജര്‍ ജ്യോതി മധുവില്‍നിന്നാണ് അറിഞ്ഞത്.
തന്‍േറതല്ലാത്ത പണം വേണ്ടെന്ന് അപ്പോള്‍തന്നെ അവരോട് പറഞ്ഞു. പിന്നീട് അന്വേഷണത്തിനത്തെിയ സഹകരണ വകുപ്പ് അസിസ്റ്റന്‍റ് രജിസ്ട്രാറുടെ നേതൃത്വത്തിലെ അന്വേഷണ സംഘം അക്കൗണ്ടിലെ പണം തന്‍േറതല്ളെന്ന് എഴുതി വാങ്ങിയതായും ജോമോന്‍ പറഞ്ഞു.എന്നാല്‍, ഇതിന് രേഖ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയാറായില്ളെന്നും ജോമോന്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു.
താന്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് കരുതുന്നെന്നാണ് കഴിഞ്ഞദിവസം ജ്യോതി മധു പ്രതികരിച്ചത്. ഇന്‍േറണല്‍ ഓഡിറ്റര്‍കൂടി ആയതിനാല്‍ തന്‍െറ പാസ്വേഡ് ബാങ്കിലെ ജീവനക്കാരെ ഏല്‍പിച്ചിരുന്നു.
വെട്ടിയാര്‍ ശാഖ തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിക്ഷേപവും വായ്പയും കൂട്ടി കാണിക്കണമായിരുന്നു. എല്ലാവരുടെയും അറിവോടെയാണ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്തത്.
താലൂക്ക് സഹകരണ ബാങ്കിന്‍െറ എല്ലാ ശാഖയിലും തുക ഇരട്ടിപ്പിച്ച് കാണിക്കാറുണ്ടെന്നും ഇങ്ങനെ ചെയ്യുന്നത് നിക്ഷേപ സമാഹരണ യജ്ഞ കാലത്താണെന്നും ജ്യോതി മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.