അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിലും വാർഡുകളിലും കഴിഞ്ഞ മൂന്ന് മാസമായി വിലസി നടന്ന കുരങ്ങൻ ഒടുവിൽ വനപാലകരുടെ കുട്ടിലായി. രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും വിലപ്പെട്ട നിരവധി മൊബൈൽ ഫോണുകളാണ് ഈ കുരങ്ങൻ നശിപ്പിച്ചത്. ഫോൺ മോഷണം പതിവായതോടെയാണ് ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൾ സലാമിന് മുന്നിൽ പരാതിയുമായി എത്തിയത്.
രോഗികളുടെയും ജീവനക്കാരുടെയും ശല്യമായി മാറിയ കുരങ്ങനെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണ് വലയിട്ട് പിടിച്ചത്. ആശുപത്രി സൂപ്രണ്ട് കുരങ്ങൻ മോഷണം അടക്കം നടത്തുന്ന വിവരം റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് പി. എഫ്. നവാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.
സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രിയിലെ ലിഫിറ്റിനുള്ളിൽ നിന്നാണ് കുരങ്ങനെ വലയിൽ കുരുക്കി കൂട്ടിലാക്കിയത്. കൂട്ടിലാക്കാനുള്ള ശ്രമത്തിനിടെ ഒരു വനപാലകന്റെ കൈക്ക് കുരങ്ങൾ കടിച്ചു. വൈകീട്ടോടെ കുരങ്ങനെ റാന്നിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.