കൊച്ചി: മോൻസൺ മാവുങ്കലിെനതിരായ കേസിൽ പൊലീസിനെതിരായ ഹൈകോടതി വിമർശനം സർക്കാറിന് കുരുക്കാവും. പൊലീസിെൻറ വിശ്വാസ്യതയെയും കാര്യക്ഷമതയെയും ചോദ്യംചെയ്യുന്ന നിരീക്ഷണങ്ങളാണ് ചൊവ്വാഴ്ച ഹൈകോടതിയിൽനിന്നുണ്ടായത്. ഇനിയും അന്വേഷണം ഉഴപ്പിയാൽ കോടതിക്കു മുന്നിൽ മറുപടി പറയേണ്ടിവരും. അന്വേഷണത്തിൽ ൈഹകോടതി നിരീക്ഷണവും സർക്കാറിന് ഭയപ്പെടേണ്ടിവരും.
മോൻസണിന് സംരക്ഷണം നൽകുകയും ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അയാളുമായി സൗഹൃദം തുടരുകയും ചെയ്തുവെന്ന ആരോപണമാണ് പൊലീസ് നേരിടുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാവുമോയെന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചത്. 26നകം പുരോഗതി അറിയിക്കാന്‍ കോടതി നിർദേശിച്ചതിനാല്‍ വരും ദിവസങ്ങളില്‍ സമഗ്രമായ അന്വേഷണത്തിലേക്ക് കടക്കാനിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.
ആകെ അഞ്ച് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് കേസുകളില്‍ കൂടി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാം. പുരാവസ്തുക്കളുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.
അതേസമയം, മോൻസണുമായി അടുത്ത ബന്ധം പുലർത്തുന്നവർ പൊലീസിലെ അതേ തസ്തികയിൽ തുടരുേമ്പാൾ അന്വേഷണം എത്ര കാര്യക്ഷമമാകുമെന്ന ചോദ്യം സർക്കാറിനെ വേട്ടയാടും. ഈ സാഹചര്യത്തിൽ പ്രതിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിർത്താനുള്ള സമ്മർദവും ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.