പുരാവസ്തു തട്ടിപ്പ് കേസ്: ഐ.ജി ലക്ഷ്മണിനെയും മുൻ ഡി.ഐ.ജി സുരേന്ദ്രനെയും പ്രതി ചേർത്തു

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ.ജി ലക്ഷ്മണിനെയും മുൻ ഡി.ഐ.ജി സുരേന്ദ്രനെയും പ്രതി ചേർത്തു. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇരുവരും മോൻസൺ മാവുങ്കലുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പരാതിക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേസിൽ രണ്ടം പ്രതിയായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെയും ഉൾപ്പെടുത്തിയത്. അതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കിയത്.

ബുധനാഴ്ച ചോദ്യം ചെയ്യലിന് കളമശേരി ഓഫീസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ചോദ്യം ​ചെയ്യലിന് ഹാജരാകില്ലെന്നും കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നുമാണ് സുധാകരൻ പറയുന്നത്. 

Tags:    
News Summary - Monson Mavunkal fraud case: IG Laxman and former DIG Surendran named as accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.