തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ വൈദ്യ പരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ. ചി​ത്രം -  അഷ്കർ ഒരുമനയൂർ

പു​രാ​വ​സ്തു തട്ടിപ്പ്​; മോ​ൻസ​ൺ മാ​വു​ങ്കൽ ആശുപത്രിയിൽ

കൊ​ച്ചി: വ്യാജ പു​രാ​വ​സ്തു​ശേ​ഖ​രത്തിന്‍റെ പേരിൽ കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ൽ അറസ്റ്റിലായ  മോ​ൻ​സ​ൺ മാ​വു​ങ്കലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രക്​ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന്​ എറണാകുളം ജനറൽ ആ​ശുപത്രിയിലാണ്​ പ്രവേശിപ്പിച്ചത്​. തുടർന്ന്​ കോടതിയിൽ ഹാജരാക്കാനാണ്​ പൊലീസ്​ തീരുമാനം.

10 കോ​ടി രൂ​പ ത​ങ്ങ​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യി കാ​ണി​ച്ച് ആ​റു​പേ​ർ ഡി.​ജി.​പി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​യാ​ളെ ശ​നി​യാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 25 വ​ർ​ഷ​മാ​യി ആ​ൻ​റി​ക്, ഡ​യ​മ​ണ്ട് ബി​സി​ന​സു​ക​ൾ ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും ഇ​തി​ൽ​നി​ന്ന് ല​ഭി​ച്ച 2,62,600 കോ​ടി രൂ​പ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ തു​ക​യും ഇ​ൻ​വോ​യ്സും ത​മ്മി​െ​ല അ​ന്ത​രം കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി ത​ട​ഞ്ഞു​വെ​െ​ച്ച​ന്നു​മാ​ണ് ഇ​യാ​ൾ പ​രാ​തി​ക്കാ​രെ വി​ശ്വ​സി​പ്പി​ച്ച​ത്. തു​ക തി​രി​കെ ല​ഭി​ക്കാ​ൻ കേ​സ് ന​ട​ത്തു​ക​യാ​ണെ​ന്നും നി​യ​മ​പോ​രാ​ട്ട​ത്തി​ന് പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി പ​രാ​തി​ക്കാ​രി​ൽ​നി​ന്ന്​ തു​ക വാ​ങ്ങി​യ​ത്.

മു​ൻ ഡി.​ജി.​പി, പ്ര​മു​ഖ സി​നി​മ​താ​ര​ങ്ങ​ൾ, ബി​സി​ന​സു​കാ​ർ, രാ​ഷ്​​ട്രീ​യ​നേ​താ​ക്ക​ൾ, ആ​ത്മീ​യ​നേ​താ​ക്ക​ൾ എ​ന്നി​വ​രെ​ല്ലാ​മാ​യി ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട ഇ​യാ​ൾ ഇ​വ​ർ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും കാ​ണി​ച്ചി​രു​ന്നു. മോ​ൻ​സ​​ന്‍റെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​തെ​ല്ലാം ക​ള്ള​ക്ക​ഥ​ക​ളാ​ണെ​ന്ന സൂ​ച​ന പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്​. ഇ​യാ​ളു​ടെ കൈ​യി​ലു​ള്ള 70ശ​ത​മാ​നം പു​രാ​വ​സ്തു​ക്ക​ളും എ​റ​ണാ​കു​ള​ത്തു​നി​ന്ന് തു​ച്ഛ​വി​ല​യ്​​ക്ക് വാ​ങ്ങി​യ​താ​ണെ​ന്ന്​ പി​ന്നീ​ട് വ്യ​ക്ത​മാ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - monson mavunkal hospitalised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.