നഗ്​നചിത്രങ്ങൾ കാണിച്ച്​ മോൻസൺ ഭീഷണിപ്പെടുത്തിയതായി ബലാത്സംഗക്കേസിലെ ഇരയുടെ വെളിപ്പെടുത്തൽ

കൊച്ചി: പുരാവസ്​തു തട്ടിപ്പ്​ വീര​ൻ മോ​ൻ​സ​ൺ മാവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടി. ബലാത്സംഗക്കേസ് പിന്‍വലിക്കാന്‍ മോ​ൻ​സ​ൺ ഭീഷണിപ്പെടുത്തിയെന്നാണ്​ പരാതിയിൽ പറയുന്നത്​. സുഹൃത്തും ബന്ധുവുമായ യുവാവ്​​ പ്രതിയായ കേസിൽ ഇടപെട്ട മോ​ൻ​സ​ൺ നഗ്​ന ചിത്രം കാണിച്ച്​ ഭീഷണിപ്പെടുത്തിയതായാണ്​ യുവതി പറയുന്നത്​.

കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ സഹോദരനെയും സുഹൃത്തിനെയും മോൻസൺ വീട്ടിലേക്ക്​ വിളിച്ചു വരുത്തിയിരുന്നു. ബലാത്സംഗ കേസിലെ പ്രതിയായ ശരത്​ സുന്ദരേശൻ എന്നയാൾ ചിത്രീകരിച്ച നഗ്​നചിത്രങ്ങൾ ലഭിച്ച മോൻസൺ സഹോദരനെയും സുഹൃത്തിനെയും കാണിച്ച്​ കേസ്​ പിൻവലി​ച്ചില്ലെങ്കിൽ ഇതുപുറത്ത്​ വിടുമെന്ന്​ പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്​.

സംഭവുമായി ബന്ധപ്പെട്ട്​ യുവതി പറയുന്നത്​

പ്രണയത്തിലായിരുന്ന യുവതിയെ​ വിവാഹ വാഗ്​ദാനം നൽകിയാണ്​ മോൻസന്‍റെ ബന്ധും സുഹൃത്തും വ്യവസായിയുമായ ശരത്​ സുന്ദരേശൻ എന്ന യുവാവ്​ പീഡിപ്പിച്ചത്​. പെൺകുട്ടിയുടെ വീട്ടിൽ വന്ന യുവാവ്​ കല്യാണം കഴിക്കുന്നതിനെ കുറിച്ച്​ ഉറപ്പും ബന്ധുക്കൾക്ക്​ നൽകിയതായി പെൺകുട്ടി പറയുന്നു. എന്നാൽ പിന്നീട്​ ശരത് അതിൽ നിന്ന്​​ പിൻമാറുന്ന സാഹചര്യം ഉണ്ടായി. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ പല പെൺകുട്ടികൾക്കും പ്രതിയായ യുവാവിൽ നിന്ന്​ സമാനമായ അനുഭവം ഉണ്ടായതായി അറിഞ്ഞത്​.

പിന്നീട്​ തന്‍റെ ചിത്രങ്ങളും വിഡിയോയും കാണിച്ച്​ ബ്ലാക്ക്​ മെയിലിങ്ങ്​ തുടങ്ങിയ ശരത്​ അവ മോൻസണിന്​ കൈമാറിയെന്നും പെൺകുട്ടി പറയുന്നു. തുടർന്ന്​ മോൻസൺ പെൺകുട്ടിയുടെ ​സഹോദരനെ വിളിച്ച്​ നേരിൽ കാണണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇത്​ സഹോദരൻ നിരസിച്ചതോടെ മോൻസൺ നേരിട്ടും രാഷ്​​്ട്രീയക്കാരെയും ബിസിനസുകാരെയും ഉപയോഗിച്ച്​ ഭീഷണിപ്പെടുത്തി.

മോൻസണുമായി ബന്ധപ്പെട്ട കേസിന്​ പോയാൽ നിങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന്​ പറഞ്ഞാണ് പലരും​ ഭീഷണിപ്പെടുത്തിയത്​. ശരത്​ സു​ന്ദരേശന്‍റെ കൈയിലുണ്ടായിരുന്ന ചിത്രങ്ങൾ മോൻസൺ കാണിക്കുകയും ഇത്​ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കു​െമന്നും​ പറഞ്ഞു പലതവണ ഭീഷണിപ്പെടുത്തി.

പത്തു ലക്ഷം രൂപ തരാമെന്നും കേസ്​ പിൻവലിക്കണമെന്നും മോൻസൺ പറഞ്ഞു. ഇല്ലെങ്കിൽ ഹണിട്രാപ്പ്​ കേസിൽപ്പെടുത്തി അകത്താക്കുമെന്നും പറഞ്ഞതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. മോൻസണെതിരെ കേസ്​ കൊടുത്തെങ്കിലും പല പൊലീസ്​ സ്​​റ്റേഷനിൽ നിന്നും അനുകൂലമായ നിലപാടുണ്ടായി​ല്ലെന്ന്​ പെൺകുട്ടി പറയുന്നു.

Tags:    
News Summary - monson mavunkal threatens rape victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.