തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരിലേക്ക് അന്വേഷണമെത്തുമെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ എത്തണോ അവരിലൊക്കെ അന്വേഷണമെത്തും. ആരും ധിറുതി കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവുങ്കലിെൻറ മ്യൂസിയത്തിൽ പോയ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ ന്യായീകരിച്ചും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനെതിരെ ഒളിയെമ്പയ്തുമാണ് പുരാവസ്തു തട്ടിപ്പിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പൊലീസിലെ ആരെങ്കിലും ചട്ടവിരുദ്ധമായോ അവിഹിതമാേയാ ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. പ്രത്യേക സംഘം അതും അന്വേഷിക്കും. ചൂടേറിയ വാദപ്രതിവാദത്തിനുശേഷം സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.
പുരാവസ്തുവെന്ന് കേട്ട് പോയി നോക്കിയവരും തട്ടിപ്പിന് കൂട്ടുനിന്നവരും സഹായം ചെയ്തവരുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പരാതിയിൽ പരാമർശിച്ചത് പൊലീസ് ഉദ്യോഗസ്ഥെൻറ പേരല്ല. വളരെ പ്രധാനപ്പെട്ട ആളുടെ സാന്നിധ്യത്തിലാണ് പണം കൊടുത്തത്. ആളുടെ പേര് െവച്ചാണ് പരാതി. ഇത് വ്യാജ നിർമിതി കാണാൻ പോയതല്ല, തട്ടിപ്പിന് കൂട്ടുനിൽക്കുന്നതാണ്. ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നതും ചികിത്സക്ക് വിധേയമായെന്ന് അവകാശപ്പെടുന്നതുമെല്ലാം എല്ലാവര്‍ക്കുമറിയാം. കെ.പി.സി.സി പ്രസിഡൻറിനെ സംബന്ധിച്ച് ചില പരാമര്‍ശങ്ങൾ വന്നതിെൻറ ഉള്‍വിളി എന്താണെന്ന് അറിയില്ല. നിങ്ങൾക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഇവിടെ പരിഹരിക്കാൻ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. െബഹ്റയുടെ സന്ദര്‍ശനത്തോടെയാണ് മോന്‍സണിനെതിരായ അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇവരുടെ പ്രവര്‍ത്തനം അന്വേഷിക്കാൻ 2019 ജൂണ്‍ 13ന് ബെഹ്റ ഇൻറലിജന്‍സിന് കത്തയച്ചു. 2019 നവംബറില്‍ ഇൻറലിജന്‍സ് എ.ഡി.ജി.പി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. 2019 ഡിസംബര്‍ 21ന് ഡി.ജി.പി വീണ്ടും ഇൻറലിജൻസ് എ.ഡി.ജി.പിയോട് വിശദ റിപ്പോര്‍ട്ട് തേടി. 2020 ജനുവരി ഒന്നിനുള്ള എ.ഡി.ജി.പിയുടെ വിശദ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ഫെബ്രുവരി അഞ്ചിന് ഡി.ജി.പി ഇ.ഡിക്ക് അന്വേഷണത്തിന് കത്ത് നല്കി.
ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് ഏത് വ്യക്തി പരാതി നല്കിയാലും പ്രദേശത്ത് പ്രത്യേക ശ്രദ്ധ പൊലീസ് നല്‍കുന്നത് പതിവാണ്. സംശയങ്ങള്‍ നിലനില്‍ക്കുന്ന ഒരാള്‍ ഉള്‍ക്കൊള്ളുന്ന മേഖലയിൽ ശ്രദ്ധവെക്കുന്നത് പൊലീസ് സാധാരണ ചെയ്തുവരുന്നതാണ്. ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയ ശേഷം മോൻസണിെൻറ വീടിന് സുരക്ഷ നൽകാൻ ഡി.ജി.പി ഉത്തരവ് നൽകിയത് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ 'അതിൽ എെന്തങ്കിലും ഉണ്ടോ' എന്നും ഏജൻസികൾ അന്വേഷിക്കെട്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.