കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സൺ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.. ഈ മാസം 7 വരെയാണ് മോന്‍സണിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോന്‍സണെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍വിട്ടത്.
മോന്‍സണിന്‍റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് പ്രതിഭാഗം അഭിഭാഷകനും രംഗത്തെത്തി. ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോന്‍സണിന് പണം നല്‍കിയവര്‍ക്കറിയാമെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി. അതിന് കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.
വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് മോന്‍സണെതിരേ നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.