സോളാർ ലൈംഗിക പീഡനക്കേസ്​: എ.പി. അബ്​ദുല്ലക്കുട്ടിയും കോൺഗ്രസ്​ നേതാക്കളും അടക്കമുള്ളവർക്കെതിരെ പരാതിക്കാരി കൂടുതൽ തെളിവുകൾ കൈമാറി

തിരുവനന്തപുരം: സോളാർ ലൈംഗിക പീഡനക്കേസിൽ ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടിയും കോൺഗ്രസ്​ നേതാക്കളുമുൾപ്പെടെയുള്ള പ്രതികൾക്കെതിരെ പരാതിക്കാരി കൂടുതൽ തെളിവുകൾ കൈമാറി. കേസന്വേഷിക്കുന്ന സി.ബി.​െഎക്ക്​ മുമ്പാകെ മൊഴി നൽകവേയാണ്​ തെളിവുകൾ ഹാജരാക്കിയത്​. ​

എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ ബലാത്സംഗം ചെയ്​തെന്ന്​ തെളിയിക്കുന്ന തെളിവുകളും നൽകിയതിൽ ഉൾപ്പെടുന്നെന്ന്​ പരാതിക്കാരി വ്യക്തമാക്കി. വേണുഗോപാൽ മോശമായി പെരുമാറിയ സ്​ഥലത്തെപ്പറ്റിയുള്ള വിവരങ്ങളും അവിടെനിന്ന്​ പുറത്തിറങ്ങു​േമ്പാൾ തനിക്കൊപ്പമുണ്ടായിരുന്ന വ്യക്തി ഷൂട്ട്​ ചെയ്​ത ദൃശ്യങ്ങളും സമർപ്പ​ിച്ചതായാണ്​ വിവരം​.

അബ്​ദുല്ലക്കുട്ടിക്ക്​ പുറമെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എം.പിമാരായ അടൂർ പ്രകാശ്​, ഹൈബി ഇൗഡൻ, ​എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെ പ്രതിചേർത്താണ്​ കേസ്​.

സംസ്​ഥാന സർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ സി.ബി.​െഎ കേസന്വേഷണം ഏറ്റെടുത്തത്​. ക്രൈംബ്രാഞ്ചിൽനിന്ന്​ കഴിഞ്ഞ ദിവസം സി.ബി.​െഎ കേസ്​ രേഖകൾ കൈപ്പറ്റിയിരുന്നു. അതിന്​ പിന്നാലെയാണ്​ പരാതിക്കാരിയുടെ മൊഴിയെടുക്കൽ​. ഇത്​ പരിശോധിച്ചശേഷം തെളിവെടുപ്പിലേക്ക്​ കടക്കും.

അതിനുശേഷമാകും പ്രതി സ്​ഥാനത്തുള്ള പ്രമുഖരുടെ മൊഴിയെടുക്കൽ ഉൾപ്പെടെ നടപടികൾ. ക്രൈംബ്രാഞ്ച്​ റിപ്പോർട്ടിൽ പരാതിക്കാരിയുടെ വിശ്വാസ്യത സംബന്ധിച്ച പരാമർശങ്ങളുണ്ട്​​. അക്കാര്യങ്ങളും പരിശോധിക്കുമെന്ന്​ സി.ബി.​​െഎ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - More evidence handed over in Solar sexual harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.