തിരുവനന്തപുരം: അമൃത, വഞ്ചിനാട്, മംഗളൂരു എക്സ്പ്രസുകളുടെയടക്കം അഞ്ച് ട്രെയിനുകളുടെ സമയത്ത് സ്പെഷൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡിെൻറ അനുമതി. ജനറൽ േകാച്ചുകൾ ഒഴിവാക്കി പൂർണമായും റിസർവേഷൻ കോച്ചുകളാണ് അഞ്ച് ട്രെയിനുകളിലുമുണ്ടാവുക. സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളാണ് ഇവയെങ്കിലും സീസൺ ടിക്കറ്റോ മറ്റ് ഇളവുകേളാ ഉണ്ടാകില്ല. റിസർവ് ചെയ്തവർക്കേ യാത്ര ചെയ്യാനാവൂ.
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷൽ ട്രെയിൻ (06304) തിങ്കളാഴ്ച മുതൽ ഒാടിത്തുടങ്ങും. വൈകീട്ട് 5.45ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.10ന് എറണാകുളത്തെത്തും. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് സ്പെഷൽ (06303) ഡിസംബർ 16ന് സർവിസ് ആരംഭിക്കും. പുലർച്ച 5.05ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.20ന് തിരുവനന്തപുരത്തെത്തും.
എറണാകുളം-കണ്ണൂർ ഇൻറർസിറ്റി സ്പെഷൽ (06305), കണ്ണൂർ-എറണാകുളം ഇൻറർസിറ്റി സ്പെഷൽ (06306) എന്നിവ ഡിസംബർ 15 മുതൽ ഒാടിത്തുടങ്ങും. രാവിലെ ആറിന് എറണാകുളത്ത്നിന്ന് തിരിക്കുന്ന ട്രെയിൻ (06305) 11.45ന് കണ്ണൂരിലെത്തും. ഉച്ചക്ക് 2.50ന് കണ്ണൂരിൽനിന്ന് തിരിക്കുന്ന ട്രെയിൻ (06306) രാത്രി 9.10ന് എറണാകുളത്തെത്തും.
തിരുവനന്തപുരം-മംഗളൂരു സെൻട്രൽ മംഗളൂരു സ്പെഷൽ (06347) ഡിസംബർ 16 മുതലാണ് സർവിസ് ആരംഭിക്കുന്നത്. രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ (06347) പിറ്റേന്ന് രാവിലെ 11.35ന് മംഗളൂരുവിെലത്തും. മംഗളൂരു-തിരുവനന്തപുരം മംഗളൂരു സ്പെഷൽ (06348) ഡിസംബർ 19 മുതലാണ് ഒാടിത്തുടങ്ങുക. മംഗളൂരുവിൽനിന്ന് ഉച്ചക്ക് 2.20ന് പുറെപ്പടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.40 ന് തിരുവനന്തപുരെത്തത്തും. തിരുവനന്തപുരം സെൻട്രൽ-മധുര ജങ്ഷൻ അമൃത സ്പെഷൽ (06343) ഡിസംബർ 23 മുതലാണ് ഒാടിത്തുടങ്ങുക. രാത്രി 8.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10.10ന് മധുരയിലെത്തും. ഡിസംബർ 24 മുതലാണ് മധുര-തിരുവനന്തപരം അമൃത സ്പെഷൽ സർവിസ് ആരംഭിക്കുക. വൈകീട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ച 5.20ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം-ഗുരുവായൂർ ഇൻർസിറ്റി സ്പെഷൽ (06342) ഡിസംബർ 15 മുതൽ ഒാടിത്തുടങ്ങും. വൈകീട്ട് 5.30ന് തിരുവനന്തപുരത്ത്നിന്ന് പുറെപ്പടുന്ന ട്രെയിൻ രാത്രി 12.25ന് ഗുരുവായൂരിലെത്തും. ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി സ്പെഷൽ (06341) ഡിസംബർ 16 മുതലാണ് സർവിസ് ആരംഭിക്കുക. പുലർച്ച 3.25ന് ഗുരുവായൂരിൽനിന്ന് തിരിക്കുന്ന ട്രെയിൻ രാവിലെ 10.10ന് തിരുവനന്തപുരത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.