സംസ്​ഥാനത്ത്​ 1725 പേര്‍ക്ക് കൂടി കോവിഡ്​; സമ്പർക്കം 1572

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തിങ്കളാഴ്​ച 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 461, മലപ്പുറം 306, തൃശൂര്‍ 156, ആലപ്പുഴ 139, പാലക്കാട് 137, എറണാകുളം 129, കാസർകോട് 97, കോട്ടയം 89, കണ്ണൂര്‍ 77, കൊല്ലം 48, കോഴിക്കോട് 46, ഇടുക്കി 23, വയനാട് 15, പത്തനംതിട്ട രണ്ട്​ എന്നിങ്ങനെയാണ്​ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.


13 മരണങ്ങൾ തിങ്കളാഴ്​ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ ഏഴിന്​ മരിച്ച കണ്ണൂര്‍ പൈസക്കരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെ.ജി. ചന്ദ്രന്‍ (75), ആഗസ്​റ്റ്​ 11ന് മരിച്ച കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസർകോട്​ വോര്‍ക്കാടി സ്വദേശിനി അസ്മ (38), ആഗസ്​റ്റ്​ 10ന് മരിച്ച കാസർകോട്​ മഞ്ചേശ്വരം സ്വദേശി അബ്ബാസ് (55), ആഗസ്​റ്റ്​ 13ന് മരിച്ച തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിച്ചാവ ഹാജി (65), തിരുവനന്തപുരം പാറശ്ശാല സ്വദേശി സെല്‍വരാജ് (58), കാസർകോട്​ ബേക്കല്‍ സ്വദേശി രമേശന്‍ (47), ആഗസ്​റ്റ്​ മൂന്നിന്​ മരിച്ച ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ്. പിള്ള (76), ആഗസ്​റ്റ്​14ന് മരിച്ച കാസർകോട്​ മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ആഗസ്​റ്റ്​ 16ന് മരിച്ച കാസർകോട്​ ഉപ്പള സ്വദേശിനി റിസ ഫാത്തിമ (7 മാസം), ആഗസ്​റ്റ്​ അഞ്ചിന് മരിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻ.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എൻ.ഐ.വി ആലപ്പുഴയിലെ പരിശോധനക്കുശേഷം സ്ഥിരീകരിക്കും.

തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 435, മലപ്പുറം 285, തൃശൂര്‍ 144, പാലക്കാട് 124, എറണാകുളം 123, ആലപ്പുഴ 122, കാസർകോട്​ 90, കോട്ടയം 81, കണ്ണൂര്‍ 61, കൊല്ലം 45, കോഴിക്കോട് 33, ഇടുക്കി 14, വയനാട് 13, പത്തനംതിട്ട രണ്ട്​ എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 15, കണ്ണൂര്‍ അഞ്ച്​, തൃശൂര്‍, മലപ്പുറം ജില്ലകളിലെ മൂന്നുപേർ, കോഴിക്കോട് രണ്ട്​, എറണാകുളം, പാലക്കാട്, കാസർകോട്​ഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട്​ ഡി.എസ്.സി. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തിരുവനന്തപുരം 270, കാസർകോട്​ 170, മലപ്പുറം 130, ആലപ്പുഴ 110, കൊല്ലം 89, കോഴിക്കോട് 76, എറണാകുളം 63, പാലക്കാട് 53, കോട്ടയം 46, തൃശൂര്‍ 42, പത്തനംതിട്ട 32, കണ്ണൂര്‍ 22, ഇടുക്കി 15, വയനാട് 13 എന്നിങ്ങനെയാണ്​ രോഗമുക്​തരായവരുടെ കണക്ക്​. ഇതോടെ 15,890 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,029 പേര്‍ ഇതുവരെ കോവിഡില്‍നിന്ന്​ മുക്തിനേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറ​ൈൻറനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് തിങ്കളാഴ്​ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സർവൈലന്‍സ്, പൂള്‍ഡ് സെൻറിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എൽ.ഐ.എ, ആൻറിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനക്ക്​ അയച്ചത്. സെൻറിനല്‍ സര്‍വൈലന്‍സി​െൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 1,49,766 സാമ്പിളുകളും പരിശോധനക്കയച്ചു.

24 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 21 പ്രദേശങ്ങളെ ഒഴിവാക്കി

തിങ്കളാഴ്​ച 24 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെൻറ്​ സോണ്‍ വാര്‍ഡ് 12, 13), പെരുവമ്പ (12), പുതൂര്‍ (10), തൃക്കടീരി (3), അമ്പലപ്പാറ (5), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 13), അങ്കമാലി (13 (സബ് വാര്‍ഡ്), 14), കൂത്താട്ടുകുളം (13, 16), പായിപ്ര (22) തൃശൂര്‍ ജില്ലയിലെ മേലൂര്‍ (7, 8), മുള്ളൂര്‍ക്കര (3), താന്ന്യം (1), ആതിരപ്പള്ളി (6), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (12), മീനങ്ങാടി (സബ് വാര്‍ഡ് 2), തിരുനെല്ലി (8, 9, 11, 12, 14), കണ്ണൂര്‍ ജില്ലയിലെ പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18), കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ (14), ചേമഞ്ചേരി (4), കോട്ടയം ജില്ലയിലെ പാറത്തോട് (16), മുളക്കുളം (1), തൊടിയൂര്‍ (3, 4) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി (വാര്‍ഡ് 14), മുഹമ്മ (15), ആറാട്ടുപുഴ (12), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കൃഷ്ണപുരം (4), നൂറനാട് (9, 11), പുലിയൂര്‍ (1), താമരക്കുളം (1, 2, 6 (സബ് വാര്‍ഡ്) , 7, 9), വള്ളിക്കുന്നം (3), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (13), ചൂണ്ടല്‍ (11), വള്ളത്തോള്‍ നഗര്‍ (13), കൊല്ലം ജില്ലയിലെ പത്തനാപുരം (12, 14), മൈലം (11, 13, 15, 16), എറണാകുളം ജില്ലയിലെ അയ്യമ്പുഴ (9), കീഴുമാട് (7), പാലക്കാട് ജില്ലയിലെ തിരുമിറ്റിക്കോട് (11), എളവഞ്ചേരി (9, 10, 11), പത്തനംതിട്ട ജില്ലയിലെ പള്ളിക്കല്‍ (7), പ്രമാടം (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെൻറ്​ സോണില്‍നിന്ന്​ ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 571 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.