കൊച്ചി: ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന അമ്മ. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര പരാതി സമിതി (ഐ.സി.സി) റിപ്പോര്‍ട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗം നടപടിയെടുത്തേക്കും.
കഴിഞ്ഞ 27നുതന്നെ ആഭ്യന്തര പരാതി സമിതി യോഗം കൂടുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്‍റെ നടപടി ഗുരുതര തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് വിജയ് ബാബുവിനോട് വിശദീകരണം തേടിയിരുന്നു. തുടർ നടപടികളെടുക്കുന്നതിനെപറ്റി സംഘടന നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
വിജയ് ബാബുവിനെതിരെയുള്ള പരാതികൾ ഗൗരവമായി കാണണമെന്നാണ് 'അമ്മ'യിലെ പല അംഗങ്ങളുടെയും നിലപാട്. ശ്വേത മേനോനാണ് ഐ.സി.സിയുടെ ചെയര്‍പേഴ്സൻ. മാലാ പാർവതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേള ബാബു, അനഖ എന്നിവരാണ് അമ്മയുടെ ഐ.സി.സി അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.