സ്വർണനികുതി വെട്ടിപ്പ്: ധനമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം -എം.പി അഹമ്മദ്

കോഴിക്കോട്: സ്വർണനികുതി വെട്ടിപ്പ് തടയാൻ ഇ-വേ ബിൽ കർശനമാക്കുമെന്നും രേഖയില്ലാത്ത സ്വർണം കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നുമുള്ള ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ പ്രസ്താവനയെ മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് സ്വാഗതം ചെയ്തു.

2021-22 സാമ്പത്തികവർഷം സ്വർണത്തിൽനിന്ന് ജി.എസ്. ടിയായി കുറഞ്ഞത് 2250 കോടി രൂപ സംസ്ഥാനത്തിന് കിട്ടേണ്ട സ്ഥാനത്ത് 344 കോടി രൂപമാത്രമാണ് ലഭിച്ചതെന്ന റിപ്പോർട്ടുകൾ നികുതിവെട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് നടക്കുന്ന സ്വർണാഭരണ വ്യാപാരം 80 ശതമാനത്തിലധികവും അനധികൃതമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

നികുതിവിധേയമായും സുതാര്യമായും വ്യാപാരം നടത്തുന്നവർക്ക് വിപണിയിൽ നികുതി വെട്ടിക്കുന്നവരുമായി മത്സരിക്കാൻ ഒരിക്കലും കഴിയില്ല. ന്യായമായി വ്യാപാരം നടത്തുന്നവർ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുകയാണ് എന്ന യാഥാർഥ്യം കൂടി സർക്കാർ കണക്കിലെടുക്കണം. ഇ-വേ ബിൽ കർശനമാക്കുന്നതോടൊപ്പം മറ്റു പരിശോധനകളും ഊർജിതമാക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടു

Tags:    
News Summary - MP Ahmed welcomes Finance Minister's statement about Gold tax evasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.