തിരുവനന്തപുരം: കോവിഡ് പ്രതിേരാധ പ്രവർത്തനങ്ങളിൽ എല്ലാ എം.പിമാരും എം.എൽ.എമാരും സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെയും എം.എൽ.എമാരുടെയും സംയുക്തയോഗത്തിലാണ് നിർദേശം.
ഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഫലമുണ്ടാകും. ക്വറൻറീൻ സബ് കമ്മിറ്റികളിൽ എം.പിമാർ ഉൾപ്പെടെ സജീവമാകണം. നിലനിർത്തേണ്ട സമൂഹ അടുക്കളകളുടെ നിലനിൽപ്പിന് എം.എൽ.എമാർ നേതൃത്വം നൽകണം. സർക്കാരിനെ അറിയിക്കാതെ സംസ്ഥാനേത്തക്ക് വരുന്നതിൽ ജനപ്രതിനിധികൾ നടപടിയെടുക്കണം. ഇതര സംസ്ഥാനത്ത് നിന്ന് മുന്നറിയിപ്പില്ലാതെ ആളുകളെ കൊണ്ടുവരുന്നതിൽ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
വിദേശത്തുനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും ജനങ്ങൾ കേരളത്തിലേക്ക് വരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് രോഗത്തെക്കുറിച്ച് പഠിക്കാർ റിസർച്ച് കമീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.