മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ മലപ്പുറം ഡി.ഡി.ഇ ഓഫിസിലേക്ക് തള്ളിക്കയറി. പൊലീസിനെ വെട്ടിച്ച് ഓഫിസിന് പിൻവശത്തുകൂടി പ്രവർത്തകർ തള്ളിക്കയറുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് ഡി.ഡി.ഇയുടെ കാബിനടുത്തേക്ക് കുതിച്ച പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് പിടികൂടി ബലം പ്രയോഗിച്ച് പുറത്തെത്തിച്ചു. എഴ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ആർ.ഡി.ഡി ഓഫിസിൽ എം.എസ്.എഫ് പ്രതിഷേധിച്ചു. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ആർ.ഡി.ഡി ഓഫിസിന്‍റെ വാതിൽ എം.എസ്.എഫ് പ്രവർത്തകർ കുറ്റിയിട്ടു. അധിക ബാച്ചുകൾ അനുവദിക്കുക, മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഒൻപത് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.