ടി.എയായി കൊടുത്ത 1200ൽ 40 രൂപ മാത്രം കൈപ്പറ്റിയ എം.എസ്.എഫ് നേതാവിനെ വാഴ്ത്തി സമൂഹമാധ്യമങ്ങൾ

മലപ്പുറം: പരിപാടിയിൽ പ്രസംഗിക്കാനെത്തിയതിന് ഭാരവാഹികൾ നൽകിയ 1200 രൂപ ടി.എയിൽ നിന്ന് ബസ് ചാർജായ 40 രൂപ മാത്രം കൈപ് പറ്റിയ എം.എസ്.എഫ് നേതാവിന് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം. എം.എസ്.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ് ബാലിൻറെ പ്രവൃത്തിയെയാണ് കക്ഷി ഭേദമന്യേ വാഴ്ത്തുന്നത്.

കഴിഞ്ഞ ദിവസം വടകര മുനിസിപ്പൽ കമ്മിറ്റിയുടെ ചടങ്ങിനെത്തിയതായിരുന്നു ഷജീർ. പണം ഇദ്ദേഹം അറിയാതെ ബാഗിൽ വെച്ചത് പിന്നീട് കണ്ടെടുത്തപ്പോൾ ബാക്കി 1160 രൂപ സംഘടന ഫണ്ടിലേക്ക് നൽകുകയും ചെയ്തു.

അൻസീർ പനോളി എന്ന പ്രവർത്തകനെയാണ് ഷജീറിന് നൽകാനുള്ള 1200 രൂപ ഏൽപ്പിച്ചത്. ഇത് കൈമാറാനൊരുങ്ങിയപ്പോൾ 40 രൂപ മാത്രം മതിയെന്നും ഒരു പൈസ കൂടുതലായാല്‍ അത് തൻറെ പ്രസംഗത്തിനിടുന്ന വിലയാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി.

സംസാരത്തിനിടയിൽ ഷജീർ അറിയാതെ ബാഗില്‍ വെച്ച കവര്‍ പിന്നീട് കണ്ടെടുത്തപ്പോഴാണ് അൻസീറിന് വാട്സാപ്പിലൂടെ 1160 രൂപ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ പേരിൽ കണ്ണൂർ ജില്ലാ ഫണ്ടിലേക്ക് നൽകിയതിൻറെ രശീതി അയച്ചുകൊടുത്തത്. മുതിർന്ന നേതാക്കളും മാതൃകയാക്കണം ഷജീറിൻറെ പ്രവൃത്തിയെന്ന് പലരും കമൻറിട്ടിട്ടുണ്ട്.

Tags:    
News Summary - msf shajeer iqbal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.