സുല്‍ത്താന്‍ ബത്തേരി: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത് തിയവര്‍ക്കെതിരെ കോൺഗ്രസ്, കെ.എസ്.യു വൃത്തങ്ങളിൽ അമര്‍ഷം. ബുധനാഴ്ച ബത്തേരിയിലെ െഗസ്റ്റ്് ഹൗസ് പരിസരത്താണ ് ഒരുകൂട്ടം എം.എസ്.എഫ് വിദ്യാർഥികളിൽനിന്ന് പ്രതിഷേധം ഉയര്‍ന്നത്. െഗസ്റ്റ് ഹൗസില്‍ ചര്‍ച്ചകള്‍ക്കും മറ്റുമെത്തിയതായിരുന്നു രാഹുല്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചിത്രം പകര്‍ത്തവേയാണ് എം.എസ്.എഫിെൻറ ഭാഗത്തുനിന്ന് മുദ്രാവാക്യം ഉയര്‍ന്നത്.
സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജില്‍ കെ.എസ്.യുവും എം.എസ്.എഫും വേർപിരിഞ്ഞ് സ്വന്തം പാനലുകളിലാണ് യൂനിയൻ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് മുദ്രാവാക്യം ഉയര്‍ന്നതെന്നാണ് സ്ഥലത്തുള്ളര്‍ അറിയിച്ചത്.
കോളജില്‍ പ്രചാരണം നടത്തുന്നതിനായി എം.എസ്.എഫ് സ്ഥാനാര്‍ഥികളടക്കം രാഹുലിനൊപ്പം ആദ്യം സെല്‍ഫിയെടുത്തിരുന്നു. ഇതറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ രാഹുലിനൊപ്പം ചിത്രമെടുക്കാന്‍ കാത്തുനിന്നു. കെ.എസ്.യു പ്രവര്‍ത്തകരെ കണ്ട രാഹുല്‍ കാറിൽനിന്നിറങ്ങി ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് ചില എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. സംഭവം ജില്ലയിലെ കോൺഗ്രസ്, ലീഗ് കേന്ദ്രങ്ങളിൽ ഇപ്പോൾ പുകയുന്നുണ്ട്.
അതേസമയം, രാഹുലിനെതിരെ ഗോ ബാക്ക്്് വളിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്ന് എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് ബിഷാറിെൻറ നേതൃത്വത്തിൽ യോഗം ചേർന്നാണ് നിഷേധക്കുറിപ്പ് ഇറക്കിയത്. കെ.എസ്.യു പ്രവർത്തരെ പരസ്യപ്രതികരണത്തിൽനിന്ന് നേതൃത്വം വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.