കൊച്ചി: ഹർത്താൽദിനത്തിൽ മിഠായിത്തെരുവിൽ സി.പി.എം കടകൾ തുറപ്പിച്ചത് വർഗീയകലാപം ലക്ഷ്യമിട്ടായിരുന്നുവെന് ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കർമസമിതി പ്രവർത്തകർ ആത്മസംയമനം പാലിച്ചതുകൊണ്ടാണ് നടക് കാതെപോയത്. യുവമോർച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല കർമസമിതി ഹർത്താൽ മുൻകാലങ്ങളിലേതുമായി നോക്കുേമ്പാൾ സമാധാനപരമായിരുന്നു. സി.പി.എമ്മുകാരും പൊലീസും പ്രകടനത്തെ ആക്രമിച്ച സ്ഥലങ്ങളിൽ മാത്രമാണ് കൈവിട്ടത്. വിശ്വാസികളുടെ വികാരം വ്രണപ്പെടുേമ്പാൾ ൈവകാരികപ്രതിഷേധം സ്വാഭാവികമാണ്. നെടുമങ്ങാട് അക്രമത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. സംഘർഷത്തിന് ഉത്തരവാദി സി.പി.എമ്മാണ്. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായി തകർന്നു. 1957ലേതിന് സമാനമാണ് സാഹചര്യങ്ങൾ.
സർക്കാറിെന എതിർക്കുന്നവരെയെല്ലാം തുറുങ്കിലടക്കാനാണ് ശ്രമം. ജീവിക്കാനുള്ള അവകാശംപോലും സർക്കാർ ചോദ്യംചെയ്യുന്നു. സി.പി.എമ്മിെൻറ സെൽഭരണം പൊലീസിലൂടെ അടിച്ചേൽപിക്കുകയാണ്. ഇത് ചെറുത്തുതോൽപിക്കും. രമേശ് പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് െക.പി. പ്രകാശ്ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.