കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം തുടർച്ചയായി ആരോപണങ്ങൾ പുറത്തുവരുന്നതിനിടെ നടനും എം.എൽ.എ യുമായ മുകേഷിനെതിരെ വീണ്ടും ആരോപണങ്ങളുമായി മറ്റൊരു നടി കൂടി. തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി മുകഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
എനിക്ക് അവരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവര്‍ എന്നോട് പറയുകയായിരുന്നു. അവരുടെ വീട് തേടിപിടിച്ച് മുകേഷ് മോശമായി പെരുമാറുകയായിരുന്നു.മുകേഷിനെ നടിയുടെ അമ്മ അടിച്ചുപുറത്താക്കുകയായിരുന്നു’വെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.
ഭൂരിഭാഗം ആളുകളും ഈ കഷ്ടപ്പാടിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പെടുമോ എന്ന ഭയം കാരണം ആരും മിണ്ടാത്തതാണ്. അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ‘അമല’ എന്ന ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്.
സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായതായും സന്ധ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.