തിരുവനന്തപുരം: ലോക്നാഥ് ബെഹ്റയുടെ നിയമനത്തിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്നാഥ് ഡി.ജി.പിയായി നിയമിച്ചത്. സെൻകുമാറിെൻറ കാലാവധി തീരും മുേമ്പ അദ്ദേഹത്തെ മാറ്റി ഡൽഹിയിൽ നിന്ന് പൊടുന്നനെ നാട്ടിലെത്തിയ െബഹ്റയെ ഡി.ജി.പിയാക്കി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിർത്തിരുന്നു. ബെഹ്റയുടെ യോഗ്യത എന്താണെന്നും മുല്ലപ്പള്ളി ആരാഞ്ഞു.
എൻ.ഐ.എ യിൽ പ്രവർത്തിച്ചപ്പോൾ എന്തിനാണ് ബെഹ്റ അവധിയിൽ പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെ ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കണം. ബെഹ്റ അന്വേഷിച്ച ഗുജറാത്ത് കൂട്ടക്കൊലയിലെ പല കേസും എങ്ങും എത്തിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോഴുള്ള തെൻറ പ്രവർത്തനങ്ങൾക്ക് മുഖ്യമന്തി മാർക്കിടേണ്ട. തെൻറ ജീവിതം തുറന്ന പുസ്തകമാണ്. കേന്ദ്രമന്ത്രിയെന്ന നിലയിൽ താൻ ചെയ്ത പ്രവർത്തികളെ കുറിച്ച് കോടിയേരി ബാലകൃഷ്ണന് അറിയാം. കഴിഞ്ഞ ദിവസം ഉത്തരം പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി. തെൻറ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.