ശമ്പളം മുടങ്ങിയത് സര്‍ക്കാറി​െൻറ പിടിവാശി കാരണം -മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന​െത്ത 5.75 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരിൽ ഒരുലക്ഷം പേര്‍ക്കുപോലും ശമ്പളം വിതരണം ചെയ്യാൻ കഴിയാതിരുന്നത്​ സർക്കാറി​​​െൻറ പിടിവാശി കാരണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശമ്പളം മുടങ്ങാനിടയാക്കിയതി​​​െൻറ പൂര്‍ണ ഉത്തരവാദി സര്‍ക്കാറാണ്. ഇതു സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് കളമൊരുക്കും. മുഖ്യമന്ത്രി ഇനിയെങ്കിലും കാര്യങ്ങളെ ഗൗരവത്തോടെയും സമീപിക്കണം.

തീക്കൊള്ളികൊണ്ട് തലചൊറിയാന്‍ ശ്രമിക്കുന്നവരാണ് എന്‍.എസ്.എസ് കരയോഗ മന്ദിരങ്ങള്‍ക്കു നേരേ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. നവോത്ഥാനത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്കു കേരളത്തെ തിരിച്ചു കൊണ്ടുപോകാനാണ് ഇക്കൂട്ടരുടെ ശ്രമം.

ശബരിമല സ്ത്രീപ്രവേശന വിഷത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന ശക്തമായ നിലപാട് എന്‍.എസ്.എസ് സ്വീകരിച്ചതിനു പിന്നാലെയാണ് കരയോഗ മന്ദിരങ്ങള്‍ക്കെതിരെ വ്യാപക അക്രമം ഉണ്ടായത്. ഇതിനു പിന്നിലെ ശക്തികളെ ജനം തിരിച്ചറിയുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നു എന്നതി​​​െൻറ സൂചനകളാണിത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പില്‍ ഒരു നിയന്ത്രണവുമില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

Tags:    
News Summary - Mullapally Ramachandran on Salary issue - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.