കുമളി: കേരളത്തിെൻറ നിരന്തര ആവശ്യം തള്ളി തിങ്കളാഴ്ച രാത്രിയും വൻതോതിൽ ജലം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് അധികൃതർ തുറന്നുവിട്ടു. സെക്കൻഡിൽ 12,654 ഘന അടി ജലമാണ് രാത്രി ഒമ്പതോടെ തുറന്നുവിട്ടത്. ഇതോടെ വള്ളക്കടവിലെ മിക്കവീട്ടിലും വെള്ളം കയറി. പ്രദേശത്ത് പ്രളയ സമാനസ്ഥിതിയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.
സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ രാത്രി വള്ളക്കടവ്, കറുപ്പുപാലം പ്രദേശത്തെത്തി. പകൽ മുഴുവൻ ജലം ഒഴുക്കുന്നത് കുറച്ചശേഷമാണ് രാത്രി ജലനിരപ്പ് ഉയർന്നതിെൻറ പേരിൽ സ്പിൽവേയിലെ ഒമ്പത് ഷട്ടർ 120 സെ.മീ ഉയർത്തി ഇടുക്കിയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടത്.
രാവിലെയോടെ എട്ട് ഷട്ടറുകളും അടച്ചു. തുറന്ന ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. നിലവിൽ ജലനിരപ്പ് 141.85 അടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.