മുല്ലപ്പെരിയാർ: കേരളത്തി​െൻറ അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്​ കു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച്​ സു​പ്രീം​കോ​ട​തി കേ​ര​ള​ത്തി​െൻറ അ​ഭി​പ്രാ​യം തേ​ടി. കേ​സ്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞ്​ പ​രി​ഗ​ണി​ക്കും.കേ​ര​ള​ത്തി​െൻറ​യും ത​മി​ഴ്​​നാ​ടി​െൻറ​യും കേ​ന്ദ്ര ജ​ല​ക​മീ​ഷ​െൻറ​യും പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട മേ​ൽ​നോ​ട്ട സ​മി​തി ജ​ല​നി​ര​പ്പി​ൽ ​മാ​റ്റം വേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​മാ​ണ്​ എ​ടു​ത്ത​തെ​ന്ന്​ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഐ​ശ്വ​ര്യ ഭാ​ട്ടി​യ​യാ​ണ്​ ബു​ധ​നാ​ഴ്​​ച കോ​ട​തി​യെ അ​റി​യി​ച്ച​ത്. സ​മി​തി​യി​ൽ കേ​ര​ളം എ​തി​ർ​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ര്യ​വും അ​റി​യി​ച്ചു. സ​മി​തി​യു​ടെ മി​നു​ട്​​സ്​ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞ​ശേ​ഷം, ഈ ​തീ​രു​മാ​ന​ത്തി​ൽ ത​ങ്ങ​ൾ ക​ക്ഷി​യ​ല്ലെ​ന്ന്​ കേ​ര​ളം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ കാ​ല​ത്ത്​ ഡാം ​ത​ന്നെ വെ​ള്ള​പ്പൊ​ക്കം സൃ​ഷ്​​ടി​ക്കു​ന്ന സ്​​ഥി​തി​യാ​ണു​ണ്ടാ​യ​തെ​ന്ന്​ കേ​ര​ള​ത്തി​നു​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ജ​യ​ദീ​പ്​ ഗു​പ്​​ത വി​ശ​ദീ​ക​രി​ച്ചു. അ​തെ​ങ്ങ​നെ​യാ​ണ്​ ഡാം ​മൂ​ലം വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന​തെ​ന്ന്​ കോ​ട​തി ചോ​ദി​ച്ചു. ഡാ​മി​ലെ ജ​ല​നി​ര​പ്പ്​ ഉ​യ​രു​േ​മ്പാ​ൾ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി വ​രു​ന്ന​തി​നാ​ൽ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്നു​വെ​ന്ന്​ ഗു​പ്​​ത മ​റു​പ​ടി ന​ൽ​കി.

എ​ന്നാ​ൽ കേ​ര​ളം ഉ​ത്​​ക​ണ്​​ഠ പെ​രു​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ത​മി​ഴ്​​നാ​ടി​െൻറ അ​ഭി​ഭാ​ഷ​ക​ൻ ശേ​ഖ​ർ ന​ഫാ​ഡെ കു​റ്റ​പ്പെ​ടു​ത്തി. പ​രി​​ഭ്രാ​ന്തി​യു​ടെ കാ​ര്യ​മി​ല്ലെ​ന്ന്​ കേ​ര​ള മു​ഖ്യ​മ​ന്ത്രി ത​ന്നെ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. 137.6 അ​ടി​യാ​ണ്​ ബു​ധ​നാ​ഴ്​​ച​ത്തെ ജ​ല​നി​ര​പ്പ്. അ​തു​കൊ​ണ്ട്​ ആ​ശ​ങ്ക അ​നാ​വ​ശ്യ​മാ​യി ഉ​യ​ർ​ത്തു​ന്ന​താ​ണ്. മ​ഴ കു​റ​യു​ക​യും ചെ​യ്​​തു. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടും കേ​ര​ള​ത്ത​ി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭ​യ​പ്പാ​ടു​ണ്ടാ​ക്കു​ന്ന നി​ര​ന്ത​ര പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം 142 അ​ടി വെ​ള്ളം നി​ല​നി​ർ​ത്താ​ൻ ത​മി​ഴ്​​നാ​ടി​ന്​ അ​വ​കാ​ശ​മു​ണ്ട്.

കേ​സ്​ നാ​ളെ ഉ​ച്ച​തി​രി​ഞ്ഞു പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​തി​നു മു​മ്പാ​യി കേ​ര​ളം നി​ല​പാ​ട്​ അ​റി​യി​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ദി​നേ​ശ്​ മ​ഹേ​ശ്വ​രി, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ​െബ​ഞ്ച്​ പ​റ​ഞ്ഞു.

മുല്ലപ്പെരിയാർ: മേൽനോട്ടസമിതി തീരുമാനം അംഗീകരിക്കില്ല– കേരളം

ജ​ല​നി​ര​പ്പ്​ 136 അടിയിലേക്ക്​ കുറയ്​ക്കണം


തി​രു​വ​ന​ന്ത​പു​രം: ജ​ല​നി​ര​പ്പ്​ സം​ബ​ന്ധി​ച്ച്​ മു​ല്ല​പ്പെ​രി​യാ​ർ മേ​ൽ​നോ​ട്ട​സ​മി​തി​യു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ. ജ​ല​നി​ര​പ്പ് 137 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലേ​ക്ക് കു​റ​യ്​​ക്ക​ണം. മ​ഴ ശ​ക്ത​മാ​യാ​ല്‍ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി മ​ന്ത്രി കെ. ​രാ​ജ​നും അ​റി​യി​ച്ചു. മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി​മാ​ർ.

മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ക​യാ​ണ് സ​ര്‍ക്കാ​ർ ല​ക്ഷ്യം. പു​തി​യ അ​ണ​ക്കെ​ട്ട് എ​ന്ന നി​ല​പാ​ടി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല. ത​മി​ഴ്‌​നാ​ടി​ന് ആ​വ​ശ്യ​ത്തി​ന് ജ​ലം ന​ല്‍കാ​ന്‍ കേ​ര​ളം ത​യാ​റാ​ണ്. 138 അ​ടി​യെ​ന്ന ത​മി​ഴ്‌​നാ​ടി​െൻറ റൂ​ള്‍ ക​ര്‍വ് സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും. ഒ​ക്ടോ​ബ​ര്‍ 30 വ​രെ നി​ല​വി​ലെ റൂ​ള്‍ ക​ര്‍വ് പ്ര​കാ​രം ജ​ല​നി​ര​പ്പ് 138 അ​ടി​യി​ല്‍ എ​ത്തു​മ്പോ​ള്‍ അ​ണ​ക്കെ​ട്ട് തു​റ​ന്ന്​ വെ​ള്ളം പു​റ​ത്തു​വി​ടാ​മെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് നി​ല​പാ​ട്. മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​നാ​വ​ശ്യ ഭീ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

അ​ണ​ക്കെ​ട്ടി​ല്‍ ആ​ശ​ങ്ക​യി​ല്ലെ​ന്ന​ത​ര​ത്തി​ല്‍ ഇ​ത്​ വ​ള​ച്ചൊ​ടി​ക്കാ​നാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ ത​മി​ഴ്‌​നാ​ട്​ അ​ഭി​ഭാ​ഷ​ക​ന്‍ ശ്ര​മി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് സു​പ്രീം​കോ​ട​തി കേ​ര​ള​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തി മു​ല്ല​പ്പെ​രി​യാ​റി​ല്‍നി​ന്ന് ജ​ലം പു​റ​ത്തു​വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം ഉ​ള്‍ക്കൊ​ള്ളാ​ന്‍ പാ​ക​ത്തി​ല്‍ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് കു​റ​ച്ച് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ അ​റി​യി​ച്ചു.

തു​ലാ​വ​ര്‍ഷം ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ മു​ല്ല​പ്പെ​രി​യാ​റി​െൻറ 27 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 20 ക്യാ​മ്പു​ക​ള്‍ തു​റ​ക്കാ​ൻ ഒ​രു​ക്കമാ​യെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി അ​റി​യി​ച്ചു. 884 കു​ടും​ബ​ങ്ങ​ളി​ലെ 3000 ലേ​റെ അം​ഗ​ങ്ങ​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ അ​ട​ക്കം ജി​ല്ല ഭ​ര​ണ​കൂ​ടം എ​ടു​ത്തു​െ​വ​ച്ചു. അ​പ​ക​ട​ഭീ​ഷ​ണി ഉ​ണ്ടാ​യാ​ല്‍ ഇ​വ​രെ നേ​രി​ല്‍ വി​വ​രം ധ​രി​പ്പി​ക്കാ​നാ​ണ​ി​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം യാ​തൊ​രു​ കു​പ്ര​ച​ര​ണ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രക്കാര്‍ക്കെ​തി​രെ ശ​ക്ത​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Mullaperiyar; Kerala disagrees to change water level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.